മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് മീന. മലയാളികളുടെ നായിക സങ്കല്പങ്ങളിൽ ഒരാളായിരുന്നു മീന.ഒട്ടനവധി നല്ല കഥാപാത്രങ്ങളിലൂടെ ഇന്ത്യയിലെ ഒട്ടുമിക്ക സിനിമ ഇൻഡസ്ട്രികളിലും തിളങ്ങി നിന്ന താരമാണ് മീന. മീനയോടൊപ്പം അഭിനയിക്കാത്ത സൂപ്പർ സ്റ്റാറുകൾ വളരെ ചുരുക്കമാണ്. കുറച്ചുനാളുകൾക്ക് മുൻപ് തന്റെ ജീവിതത്തിലെ ഒരു വലിയ വിഷമമാണ് മീനക്ക് സംഭവിച്ചത്. ജൂൺ 28ന് തന്റെ പ്രിയ ഭർത്താവ് വിദ്യ സാഗർ അന്തരിച്ച വിഷമത്തിൽ നിന്നും മീനയും മകളും ഇന്നും പൂർണ്ണമായും വിട്ടുമാറിയിട്ടില്ല.
വിദ്യാസാഗറിന്റെ മരണത്തിനുശേഷം സാമൂഹിക മാധ്യമങ്ങളിൽ ഒന്നും മീന സജീവമായിരുന്നില്ല. ഇപ്പോൾ മീനയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ എത്തിയിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട സുഹൃത്തിന് ഒരു വലിയ സർപ്രൈസ് നൽകി ഞെട്ടിച്ചിരിക്കുകയാണ് മീന. സിനിമയിലെ ഡാൻസ് മാസ്റ്റർ ആയ കാലാമസ്റ്ററെ അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും. ഒരുപാട് വർഷങ്ങളായി മീനയും കലാ മാസ്റ്ററും സുഹൃത്തുക്കളാണ്.
ഇപ്പോൾ കലാ മാസ്റ്റർക്ക് സർപ്രൈസ് നൽകി ഞെട്ടിച്ചിരിക്കുകയാണ് മീന. കലാ മാസ്റ്ററുടെ വിവാഹ വാർഷിക ദിനത്തിൽ മീന സർപ്രൈസ് ആയി എത്തിയ പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ് കാലാമാസ്റ്റർ. കലാ മാസ്റ്ററെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തിരിക്കുന്ന മീനയുടെ ചിത്രമാണ് പങ്കുവെച്ചത്. മറ്റൊരു ചിത്രത്തിൽ മീനയെ കണ്ട സന്തോഷത്തിൽ അറിയാതെ പൊട്ടിക്കരയുന്ന കലാ മാസ്റ്ററെയും കാണാം.
നാട്ടിൽ ഇല്ലാ എന്ന് മീന എന്നോട് കള്ളം പറഞ്ഞു ഈ പ്രത്യേക ദിവസം അവൾ ഉണ്ടാവില്ല എന്ന് ആലോചിച് ഞാൻ സങ്കടപ്പെട്ടിരുന്നു എന്നാൽ അപ്രതീക്ഷിതമായി അവൾ എന്നെ കാണാൻ എത്തി. എന്ന അടിക്കുറുപ്പോടെ ആണ് ചിത്രങ്ങൾ കൊടുത്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്. കലാ മാസ്റ്റർക്ക് കൊടുത്ത ഏറ്റവും വലിയ സർപ്രൈസ് ആണ് ഇത് എന്നാണ് ആരാധകർ പറയുന്നത്.
View this post on Instagram