മുണ്ടും ഷർട്ടും അണിഞ്ഞു പുതിയ ഡാൻസുമായി ഭാവനയും സുഹൃത്തുക്കളും.

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നായികയാണ് ഭാവന. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തി ആണ് ഭാവന. നമ്മൾ എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് കാലെടുത്തുവെച്ച ഭാവന പിന്നീട് മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. മലയാള സിനിമയിലെ ഒരുപാട് സൂപ്പർ സ്റ്റാറുകളുടെ നായികയായി ഭാവന വേഷമിട്ടിട്ടുണ്ട്.

   

വിവാഹത്തിനുശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന സജീവമായി വീണ്ടും തിരിച്ചു വരുന്നു എന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിരുന്നു.മലയാളി പ്രേക്ഷകരെ മുഴുവൻ സന്തോഷത്തിൽ ആക്കിയായിരുന്നു ഭാവനയുടെ തിരിച്ചുവരവിന്റെ വാർത്ത. ഇടക്കാലത് സോഷ്യൽ മീഡിയകളിൽ നിന്നു പോലും വിട്ടു നിന്നിരുന്നു താരം എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമാണ് താരം. ഒരുപാട് ഫോള്ളോവെർസ് ഉള്ള വ്യക്തി ആയതിനാൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും.

വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഭാവന. മുണ്ടും ഷർട്ടും ധരിച്ച് ആണ് പുതിയ വീഡിയോയിൽ എത്തിയിരിക്കുന്നത്. ഒപ്പം മലയാളികൾക്ക് ഏറെ സുപരിചിതരായ ശിൽപ ബാലയും ഷഫ്നയും മൃദുല മുരളിയും ഉണ്ട്. നാലുപേരും ലുങ്കിയും ഷർട്ടും ധരിച്ചാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിമിഷ നേരം കൊണ്ട് തന്നെ ഈ വീഡിയോ ഏറ്റെടുക്കുകയാണ്ആരാധകർ.

നാലുപേരും വലിയ സുഹൃത്തുക്കളാണ് ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇവർ തന്നെ പങ്കുവെക്കാറുണ്ട്. ഇവരുടെ വിശേഷങ്ങൾ ആരാധകർക്ക് വലിയ ഇഷ്ടമാണ്. മുണ്ടും ഷർട്ടുമണിഞ്ഞ് ബുള്ളറ്റിൽ ഇരിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചത്. നാലുപേരും ഒന്നിച്ചു നടന്നു വരുന്നതും വിഡിയോയിൽ ഉണ്ട്. നാലുപേരെയും ഇഷ്ട്ടമല്ലാത്ത മലയാളികൾ ചുരുക്കം ആയിരിക്കും.ഇപ്പോൾ ഇവരുടെ പുതിയ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *