കയ്യിൽ മുറവുമായി പുതിയ ഫോട്ടോഷൂട്ട്. പൂർണിമയുടെ ചിത്രങ്ങൾ വൈറൽ.

മലയാള സിനിമ രംഗത്ത് തന്റെ അഭിനയ മികവുകൊണ്ട് ഏറെ ശ്രദ്ധ നേടിയ താരമാണ് പൂർണ്ണിമ. അഭിനേത്രിയായും അവതാരികയായും മോഡലായും തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ താര കുടുംബങ്ങളിൽ ഒന്നാണ് പൂർണിമയുടേത്. മലയാള സിനിമയിലെ മികച്ച താരമായ ഇന്ദ്രജിത്താണ് പൂർണിമയുടെ ഭർത്താവ്. വളരെ കുറച്ച് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ വ്യക്തിയാണ് പൂർണിമ.

   

സിനിമാലോകത്ത് ഇപ്പോൾ അത്രതന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മുന്നിൽ പങ്കുവെക്കാറുണ്ട് താരം.ഈ താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോൾ അഭിനയത്തേക്കാൾ ഫാഷൻ ഡിസൈനിങ്ങിലാണ് പൂർണിമ പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ കോസ്റ്റ്മുകളിൽ താരം പ്രത്യക്ഷപ്പെടാറുണ്ട്.

ഇത്തവണ അതുപോലെ ഒരു ഫോട്ടോ ഷൂട്ട് തരംഗമാവുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർക്കിടയിൽ. കയ്യിലൊരു മുറവും പിടിച്ചാണ് വ്യത്യസ്തമായ പുതിയ ഫോട്ടോഷൂട്ട്. പച്ച സാരിയിൽ നിൽക്കതിരുകൾക്കിടയിൽ നിന്നാണ് പുതിയ ചിത്രങ്ങൾ താരം പങ്കുവെച്ചത്. സന്തോഷം കൊയ്തെടുക്കൂ എന്ന തലക്കെട്ടോടെ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. രസകരമായ കമന്റ്കളുമായി ആണ് ആരാധകർ എത്തുന്നത്എത്ര നല്ല വേഷത്തിൽ അരി പാറ്റാനാണോ.

എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏതായാലും വ്യത്യസ്ത ആശയത്തിൽ ഉള്ള ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.അഭിനയം കൊണ്ട് മലയാളികളുടെ മനം കവർന്ന വ്യക്തി ആണ് പൂർണിമ പിന്നീട് അവതാരകയായും മലയാളികൾക്ക് പ്രിയങ്കരി ആയി മാറി. ഇപ്പോൾ വ്യത്യസ്ത ഫോട്ടോഷൂട്ടിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *