പിറന്നാൾ ദിനത്തിൽ അമാലിന് കേക്കുകളുമായി പ്രിയ താരങ്ങൾ.ഒപ്പം മനോഹരമായ കേക്കുമായി കുഞ്ഞ് മറിയവും…

മലയാള സിനിമയുടെ യുവ നായകന്മാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന തന്നെയാണ് ദുൽഖർ സൽമാൻ. തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ദുൽഖർ സൽമാൻ. കഴിഞ്ഞദിവസം ദുൽഖറിന്റെ പ്രിയതമയായ അമാലിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള ദുൽഖർ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർക്കിടയിൽ വലിയ തരംഗമായിരുന്നു. ദുൽഖറിന്റെയും അമാലിന്റെയും മറിയത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്.

   

സോഷ്യൽ മീഡിയകളിൽ ഒന്നും സജീവമല്ലാത്ത വ്യക്തിയാണ് അമാൽ.അതികം ഫോള്ളോവെർസ് ഒന്നും ഇല്ലാത്ത ഒരു സാധാരണ അക്കൗണ്ട് ആണ് അമാലിന്റേത്. അമാലിനെ കുറിച്ചും മകൾ മറിയത്തെ കുറിച് പറയുമ്പോഴും ദുൽഖറിന് നൂറു നാവാണ്. ഇപ്പോൾ അമാലിന്റെ പിറന്നാൾ ആഘോഷിച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ദുൽഖറും പിന്നെ നസ്രിയയും സുപ്രിയയും അടക്കം നിരവധിപേർ അമാലിന് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു.

അമാലിനായി പ്രിയപ്പെട്ടവർ സമ്മാനിച്ച കേക്ക് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകൾമറിയം സമ്മാനിച്ച കേക്ക് ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാവുന്നത്.ഐ ലവ് യു മമ്മാ ഹാപ്പി ബർത്ഡേ എന്നെഴുതിയ കേക്ക് ആണ് മറിയം അമാലിന് നൽകിയത്. പിങ്ക് നിറത്തിൽ ഉള്ള മനോഹരമായ കേക്ക് ആണ് അമാലിനായി മറിയം നൽകിയത്. ഗ്ളൂട്ടൻ ആൻഡ് ഡയറി ഫ്രീ വാനില കേക്ക് ആണ് അമാലിനായി മറിയം നൽകിയത്.വളരെ മനോഹരമായ കേക്ക് ആണ് നൽകിയത്.

ഈ സമ്മാനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. സുപ്രിയയും പൃഥ്വിയും അമാലിനായി മനോഹരമായ കേക്ക് സമ്മാനിച്ചു ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സുപ്രിയ ആയിരുന്നു ഓർഡർ നൽകിയത്.ദുൽഖറിന്റെ സഹോദരി സുറുമി നൽകിയ കേക്കും വളരെ മനോഹരമായിരുന്നു. ഇതിന്റെ ചിത്രങ്ങൾ അമാൽ പങ്കുവെച്ചിട്ടുണ്ട്. കേക്ക് നൽകിയവർക്ക് നന്ദി പറഞ്ഞു അമാൽ പോസ്റ്റ്‌ ഇട്ടിരുന്നു. ഈ കേക്കുകൾക്കിടയിൽ അമാലിന്റെ കേക്ക് തന്നെ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. അമാലിന്റെ പിറന്നാൾ മനോഹരമായ കേക്കുകൾ കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് താരങ്ങൾ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *