ലാലേട്ടൻ ഇപ്പോൾ പാചക തരക്കിലാണ്… ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ സ്വന്തം ഇന്ദ്രജിത്ത്. | New Viral Photos

മലയാളികൾക്ക് മാത്രം എന്നും അഹങ്കരിക്കാൻ പറ്റുന്ന സ്വന്തം നടനാണ് മോഹൻലാൽ. മലയാളികൾ സ്നേഹത്തോടെ ലാലേട്ടൻ എന്ന് വിളിക്കുന്ന താരത്തിന്റെ എല്ലാ പ്രായഭേദമന്യേ നിരവധി ആരാധകരാണ് ഉള്ളത്. മലയാള സിനിമയുടെ ഒരു വലിയ നാഴികക്കല്ല് തന്നെയാണ് മോഹൻലാൽ എന്ന അത്ഭുതം നടൻ. നിരവധി വ്യത്യസ്തമായ വേഷങ്ങളിലാണ് മലയാളം സിനിമയിൽ മോഹൻലാൽ നിറഞ്ഞാടിയത്.

   

മോഹൻലാലിന്റെ പുതിയതായി ഇറങ്ങാൻ പോകുന്ന എല്ലാ ചിത്രങ്ങൾക്കും വളരെയധികം ആകാംഷയോടെയാണ് ഓരോ പ്രേക്ഷകരും കാത്തിരിക്കാറുള്ളത്. അതുപോലെ തന്നെ സിനിമയല്ലാതെ മറ്റ് വിശേഷങ്ങൾ എല്ലാം ഒരുപാട് സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ഇപ്പോൾ ഇതാ ഒരു പാചക വിദഗ്ധനായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം ലാലേട്ടൻ. പാചകത്തോടുള്ള തന്റെ താല്പര്യം താരം തന്നെ തുറന്നു പറഞ്ഞിട്ടുള്ളത് ആണ്. അതുപോലെ സിനിമാലോകത്തെ മറ്റ് നടീനടന്മാരും ലാലേട്ടന്റെ പാചകത്തെ പറ്റി പലപ്രാവശ്യമായി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിട്ടുമുണ്ട്.

അഭിനയത്തെ സ്നേഹിക്കുന്നതുപോലെ പാചകത്തെയും ലാലേട്ടൻ ഒരുപാട് സ്നേഹിക്കുന്നു. ഇപ്പോൾ മലയാളികളുടെ സ്വന്തം ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ലാലേട്ടന്റെ പാചക ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സ്റ്റാർ ഷെഫ് ഇൻ ആക്ഷൻ എന്നാ അടിപൊളി ക്യാപ്ഷൻ ആണ് ഈ ചിത്രത്തിന് താഴെ ഇന്ദ്രജിത്ത് നൽകിയിരിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ലാലേട്ടന്റെ പാചകത്തെ കണ്ടു നിരവധി പേരാണ് ലൈക്കുകളും കമന്റുകളും ആയി സോഷ്യൽ മീഡിയയിലൂടെ അവരുടെ സ്നേഹം പങ്കുവെച്ചത്. ലാലേട്ടന്റെ സ്പെഷ്യൽ പാചകവിദ്യ എന്താണെന്ന് അറിയുന്നതിനും ഒരുവട്ടമെങ്കിലും അതിനെ രുചിച്ചു നോക്കണം എന്ന് ധാരാളം കമന്റുകൾ ആണ് ഈ ചിത്രത്തിന് താഴെ അവർ അറിയിച്ചത്. അത്രത്തോളം സ്നേഹമാണ് ലാലേട്ടന്റെ പുതിയ ചിത്രങ്ങൾക്ക് ആരാധകർ നൽകിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Indrajith Sukumaran (@indrajith_s)

Leave a Reply

Your email address will not be published. Required fields are marked *