ഈ സുന്ദരിക്കുട്ടിയെ ഓർമ്മയുണ്ടോ?

കാഴ്ച എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ താരമാണ് സനുഷ. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് താരം കരസ്ഥമാക്കി. വിനയൻ സംവിധാനം ചെയ്ത നാളെ നമതയി എന്ന ചിത്രത്തിലൂടെയാണ് നായകയായി അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ മലയാളികളെ മുഴുവൻ കയ്യിലെടുത്ത താരമാണ് സനുഷ.

   

പിന്നീട്മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ ഒപ്പം ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചു. ഒരുപാട് സിനിമകളിൽ ഒന്നുംഅഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് സനുഷ. താരത്തിന്റെ പുതിയ ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ് ഉർവശിയുടെ ഒപ്പമാണ് പുതിയ ചിത്രം. സനുഷയുടെ അനിയൻ സനൂപും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഇരുവരും ബാലതാരമായി ആണ് മലയാള സിനിമയിലേക്ക് കടന്നുവന്നത്.

ഇനിയും ഒട്ടനവധി ചിത്രങ്ങളാണ് സനുഷയുടെതായി പുറത്തിറങ്ങാൻ ഉള്ളത്. മലയാള സിനിമയിൽ മാത്രമല്ല തമിഴിലുംതന്റെതായ കയ്യൊപ്പ് പതിപ്പിച്ച താരമാണ് സനുഷ.2000 മുതലേ സിനിമയിൽ സജീവമാണ് സനുഷ. കരുമാടിക്കുട്ടൻ ഇന്ന് കലാഭവൻ മണി ചിത്രത്തിലും സനുഷ ചെറിയ വേഷത്തിൽ ഉണ്ട്. പിന്നീട് ജയറാമിന്റെ സിനിമയായ എന്റെ വീട് അപ്പുവിന്റെ എന്ന സിനിമയിൽ കാളിദാസന്റെ കൂട്ടുകാരിയായി സനുഷ വേഷമിട്ടു അന്ന് മുതലേ സിനിമയിൽ സജീവമാണ് താരം.

ഒരുപാട് ആരാധകരാണ് ഈ കൊച്ചു താരത്തിൽ ഉണ്ടായിരുന്നത്. വളർന്നപ്പോഴും തങ്ങളുടെ കൊച്ചനുജത്തിയെ പോലെയാണ് ആരാധകർ സനുഷയെ കാണുന്നത്.കുടുംബ പ്രേക്ഷകർ ഏറെ ഇഷ്ട്ടപെടുന്ന താരമാണ് സനുഷ അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ തീയേറ്ററുകളിൽ വലിയ വിജയമാകാറുണ്ട്. പുതിയ ഇറങ്ങാൻ ഇരിക്കുന്ന ചിത്രവും വിജയമാവും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *