ഇന്ന് മൂർദ്ധാവിൽ ചുംബനം ഇല്ലാതെ നിനക്ക് വേണ്ടി ഞാൻ അത് സ്വീകരിക്കും!!! നഞ്ചിയമ്മക്ക് ഒപ്പം സച്ചിയുടെ അവാർഡ് ഏറ്റുവാങ്ങി ഭാര്യ സിജി.

മലയാളികൾ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജ് മത്സരിച്ച് അഭിനയിച്ച ഈ ചിത്രം മലയാള സിനിമയുടെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. നാല് ദേശീയ അവാർഡുകളാണ് ചിത്രം കരസ്ഥമാക്കിയത്. ഈയടുത്ത് സിനിമാ ലോകത്തിന് തന്നെ തീരാനഷ്ടം നൽകി കൊണ്ടാണ് ചിത്രത്തിന്റെ സംവിധായകൻ സച്ചി വിട പറയുന്നത്. സിനിമാ ലോകത്തുതന്നെ ഞെട്ടൽ ഉണ്ടാക്കിയ ഒരു വാർത്തയായിരുന്നു ഇത്. ഇത്തവണത്തെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് അദ്ദേഹത്തിനാണ്.

   

ഇപ്പോൾ അദ്ദേഹത്തിന് വേണ്ടി ഈ പുരസ്കാരം സ്വീകരിക്കാൻ എത്തിയത് അദ്ദേഹത്തിന്റെ ഭാര്യ സിജി ആയിരുന്നു. സിജി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ” നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റിന്റെ കൂടെ ഡിന്നർ കഴിക്കും…, നാഷണൽ അവാർഡ് വാങ്ങും… അന്നു നിന്റെ മൂർദ്ധവിൽ ചുംബനം നൽകിയിട്ട് ഞാനത് സ്വീകരിക്കും. ഇന്ന് മൂർദ്ധാവിൽ ചുംബനം ഇല്ലാതെ നിനക്കുവേണ്ടി ഞാൻ അത് ഏറ്റുവാങ്ങും.

ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നഞ്ചി അമ്മയെയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിച്ചു. അത് നീ ചരിത്രം തേടുന്നില്ല നിന്നെ തേടുന്നവർക്ക് ഒരു ചരിത്രമാണ് നീ….. പ്രിയപ്പെട്ട സച്ചീ ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തതിന്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്വർഗ്ഗത്തിൽ ഇരുന്ന് നീ ഇത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്.

നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിലാണ് ഞാൻ”. ഇപ്രകാരമായിരുന്നു സിജി സച്ചിക്കുവേണ്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി പേരാണ് ഇതിനു താഴെ കമന്റുകളുമായി വരുന്നത്. സച്ചി സാറിന്റെ വിടവ് മലയാള സിനിമയ്ക്ക് ഇന്നും നികത്താനോവാത്ത ഒന്നാണ്. ദേശീയ അവാർഡ് വേദിയിൽ ഏവരുടെയും കണ്ണ് നിറയ്ക്കുന്ന ഒരു അവാർഡ് സ്വീകരിക്കൽ തന്നെയായിരുന്നു സിജിയുടേത്.

Leave a Reply

Your email address will not be published. Required fields are marked *