അമേരിക്കയിൽ കണ്ണന് മുന്നിൽ നൃത്താർച്ചന നടത്തി ദിവ്യ ഉണ്ണി….!! അമ്മയ്‌ക്കൊപ്പം ചുവടു വെച്ച് മകളും.

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ദിവ്യ ഉണ്ണി. ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് ദിവ്യ ഉണ്ണി. സിനിമയിൽ നിലവിൽ സജീവം അല്ലെങ്കിലും ഇപ്പോഴും ഒരുപാട് ആരാധകരാണ് താരത്തിന് ഉള്ളത്. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ നൃത്തത്തിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടയ്ക്ക് ചില ടെലിവിഷൻ ഷോകളിലും ദിവ്യ അതിഥിയായി എത്തിയിരുന്നു.

   

ഇപ്പോൾ ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്. നവരാത്രി ദിവസം അമേരിക്കയിലെ ക്ഷേത്രത്തിൽ കണ്ണന് നൃത്താർച്ചന നടത്തുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്. എന്നാൽ ഈ വീഡിയോയിൽ കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നത് ദിവ്യയെ അല്ല മറിച് മകൾ ഐശ്വര്യ ആണ്. അമ്മ നൃത്തം ചെയ്യുമ്പോൾ അതുപോലെ നോക്കി അമ്മയെ പോലെ നൃത്തം ചെയ്യാൻ നോക്കുകയാണ് ദിവ്യ ഉണ്ണി.

മകൾക്കൊപ്പം ഉള്ള ചിത്രങ്ങളും വീഡിയോകളും ദിവ്യ ഉണ്ണി ഇതിനുമുൻപും പങ്കുവെക്കാറുണ്ട്. മകളുടെ വിദ്യാരംഭ ചടങ്ങിന്റെ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. മലയാള സിനിമയിൽ മാത്രമല്ല മറ്റു ഭാഷകളിലും തന്റെ മികവ് തെളിയിച്ച താരമാണ് ദിവ്യ ഉണ്ണി.

അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വിശേഷങ്ങളും സോഷ്യൽ മീഡിയകളിൽ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ മകൾ ഐശ്വര്യയും സോഷ്യൽ മീഡിയയിൽ താരമാവുകയാണ്. അമ്മയുടെ മകൾ അല്ലെ ആ കഴിവ് ലഭിക്കാതെ ഇരിക്കില്ലല്ലോ എന്നാണ് ആരാധകർ പറയുന്നത്. നിരവധി പേരാണ് ഇതിനു താഴെ കമ്മെന്റുകളുമായി എത്തുന്നത്. ഇപ്പോൾ ഈ വീഡിയോ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *