ഇന്ത്യൻ സിനിമയുടെ തന്നെ മികച്ച നായികമാരിൽഒരാളായിരുന്നു മീന. മലയാളത്തിലും തമിഴിലും തെലുങ്കിലും അങ്ങനെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച വ്യക്തിയാണ് മീന. മീനയുടെ ചിത്രങ്ങൾക്ക് എല്ലാം ഒരുപാട് ആരാധകർ ആണ് ഉള്ളത്. കഴിഞ്ഞ കുറച്ചു മാസങ്ങൾ മീനയുടെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ സമയമായിരുന്നു. മീനയുടെ ഭർത്താവ് മരിച്ചിട്ട്മാസങ്ങൾ മാത്രമാണ് തികയുന്നത്. ഇതിന്റെ ഷോക്കിൽ നിന്നും മീന പതിയെ മാറിവരുകയാണ്.കഴിഞ്ഞ ദിവസം മീനയുടെ പിറന്നാൾ ആയിരുന്നു. ഇവർ വിവാഹിതരായതിനുശേഷം വിദ്യാസാഗർ ഇല്ലാത്ത മീനയുടെ ആദ്യത്തെ പിറന്നാളാണ് ഇത്.
അതുകൊണ്ടുതന്നെ മീനയും മകളും ഈ പിറന്നാൾ ആഘോഷിച്ചില്ല. എന്നാൽ മീനയുടെ സുഹൃത്തുക്കൾ മീനക്ക് നൽകിയ പിറന്നാൾ സർപ്രൈസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. മീനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് കലാ മാസ്റ്റർ. കഴിഞ്ഞദിവസം കാലാ മാസ്റ്ററുടെ പിറന്നാളിന്മീന സർപ്രൈസ് ആയി എത്തിയ ദൃശ്യങ്ങൾ വളരെ വികാരഭരിതയായി കാലാ മാസ്റ്റർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു ഇവരുടെ സൗഹൃദം കണ്ട പ്രേക്ഷകർ മുഴുവൻ അന്ന് കണ്ണീരണിയുകയായിരുന്നു.
സിനിമകളിൽകൊറിയോഗ്രാഫി ചെയ്യുന്ന കലാ മാസ്റ്ററെ അറിയാത്തവർ ആരും തന്നെ ഉണ്ടാകില്ല.ഇപ്പോൾ കലാ മാസ്റ്റർ തന്റെ പ്രിയ സുഹൃത്ത് മീനക്ക് നൽകിയ സർപ്രൈസ് വീഡിയോയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.ഹാപ്പി ബർത്ത് ഡേ മീന എനിക്ക് മറ്റൊരു അമ്മയിൽ പിറന്ന എന്റെ സ്വന്തം സഹോദരി. നീ എപ്പോഴും സന്തോഷവതിയായിരിക്കണം.
ഇന്നത്തെ ദിവസവും ഇന്നത്തെ സർപ്രൈസ് നീ വളരെയധികം എൻജോയ് ചെയ്തിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. എന്നും നിന്റെ ജീവിതത്തിൽ ഇതുപോലെ തിളങ്ങിനിൽക്കാൻ ആകട്ടെ.നിന്നെ ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു. എന്നാണ് കലാമസ്റ്റർ വീഡിയോ പങ്കുവെച്ച് കുറിച്ചത്. സർപ്രൈസ് ആയ മീന കണ്ണീരണിയുന്ന ദൃശ്യങ്ങളും കാണാം. ഇപ്പോൾ ആരാധകർ ഈ വീഡിയോ ഏറ്റെടുക്കുകയാണ്. മീനക്ക് പിറന്നാൾ ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.