ദൂരയാത്രക്കൊരുങ്ങി ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥന;പൊട്ടിക്കരയുന്ന വീഡിയോ പങ്കുവെച് താരം.

മലയാളികളുടെ പ്രിയപ്പെട്ട കുടുംബമാണ് ഇന്ദ്രജിത്തിന്റെത്. ഇന്ദ്രജിത്തും ഭാര്യ പൂർണിമയും പൃഥ്വിരാജ് മല്ലിക സുകുമാരനും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ്. മലയാളി പ്രേക്ഷകർ വിശേഷങ്ങൾ അറിയാൻ ഏറെ ആഗ്രഹിക്കുന്ന താര കുടുംബമാണ് ഇവരുടെത്. ടെലിവിഷൻ അവതാരികയായി എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറിയ വ്യക്തിയാണ്പൂർണിമ ഇന്ദ്രജിത്ത്. വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്നെങ്കിലും പിന്നീട് വീണ്ടും താരം മലയാള സിനിമയിലേക്ക് കടന്നു വരികയായിരുന്നു.

   

നല്ലൊരു അഭിനേതാവ് പോലെ നല്ലൊരു അമ്മയും കൂടിയാണ് പൂർണിമ. പ്രാർത്ഥന നക്ഷത്ര എന്ന് പേരുള്ള രണ്ടു മക്കളാണ് ഇവർക്കുള്ളത്. ഇവരുടെ എല്ലാ വിജയത്തിന് പിന്നിലും പൂർണിമക്ക് വലിയ പങ്കാണ് ഉള്ളത്. ഇപ്പോൾ കഴിഞ്ഞ ദിവസം പ്രാർത്ഥന പങ്കുവെച്ചിരിക്കുന്ന പുതിയൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.സോഷ്യൽ മീഡിയകളിൽവളരെ ആക്ടീവായ വ്യക്തിയാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. ഇപ്പോൾ താരം യാത്ര പറഞ്ഞ് കരയുന്ന ഒരു വീഡിയോ ആണ് പങ്കുവെച്ചിട്ടുള്ളത്.

ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. ഹാർഡസ്റ് ഗുഡ് ബൈ എന്ന് ക്യാപ്ഷനോട് കൂടിയാണ് പ്രാർത്ഥന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോ ആണ് പ്രാർത്ഥന പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. പ്രാർത്ഥന എങ്ങോട്ടാണ് പോകുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

ഉപരി പഠനത്തിനായി പ്രാർത്ഥന വിദേശത്തേക്ക് പോവുകയാണ് എന്നാണ് കമന്റ് ബോക്സിൽ പറയുന്നത്. തന്റെ മകളെ ആശ്വസിപ്പിക്കുന്ന പൂർണിമയെയും വീഡിയോയിൽ കാണാം. ഒരു പിന്നണി ഗായികയാണ് പ്രാർത്ഥന. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് പ്രാർത്ഥന ആദ്യമായി ഗാനം ആലപിക്കുന്നത്.ഇപ്പോൾ താരം പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. നക്ഷത്ര ആണ് ഈ വീഡിയോ പകർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *