കടൽ തീരത്ത് സുപ്രിയയെ ചേർത്ത്പിടിച്ച് പ്രിത്വിരാജ്. വൈറൽ ആയി ചിത്രം.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പ്രിത്വിരാജ്. മലയാളത്തിലെ യുവനടന്മാരിൽ ഒരാൾ കൂടിയായ പ്രിത്വിരാജ്, മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയത് ചുരുങ്ങിയകാലത്തെ അഭിനയംകൊണ്ട് ആണ്. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരാണ് താരത്തിനെ പിന്തുടരുന്നത്. നടനെപോലെ തന്നെ ആരാധകർക്ക് വളരെ ഇഷ്ടവുമാണ് സുപ്രിയയെയും, ഇരുവരുടെയും മകൾ അല്ലിയെയും. കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും മകൾ അല്ലിയുടെ പിറന്നാൾ കുടുംബം ആഘോഷിച്ചത്.

   

മാലിദ്വീപിൽ ആണ് താരകുടുംബം അല്ലിയുടെ പിറന്നാൾ അടിച്ചുപൊളിച്ചത്. മാലിദ്വീപിലെ റിസോർട്ടിൽ വച്ച് എടുത്ത പൃഥ്വിരാജിന്റെയും സുപ്രിയയുടെയും ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്റെ സുഹൃത്തും, റിസോർട് ഉടമയുമായ മാത്യു. ഫോട്ടോഗ്രാഫർ കൂടിയായ മാത്യു എടുത്ത ചിത്രം ഇരുവരും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. “നല്ല ജോടികൾ സിനിമയിലും പുസ്തകങ്ങളിലും മാത്രമാണ് നിലനിൽക്കുന്നത് എന്നാണ് ഞാൻ കരുതിയത്.

എന്നാൽ ആ ധാരണ തെറ്റ് ആണെന്ന് നിങ്ങളെ കണ്ടപ്പോൾ ബോധ്യമായി.” എന്ന ക്യാപ്ഷനോടൊപ്പം മാത്യു ചിത്രം പങ്കുവെച്ചു. വെള്ള ടീഷർട്ട് ധരിച്ച പ്രിത്വിയോടൊപ്പം ഫ്ലോറൽ ഡിസൈനിലുള്ള ഷർട്ട്‌ ധരിച്ചാണ് സുപ്രിയ നിൽക്കുന്നത്. ഇരുവരും ചേർന്ന് നിൽക്കുന്ന ഈ ചിത്രം കണ്ടപ്പോൾ ആണ് ആരാധകർ താരങ്ങൾ മാലിദ്വീപിൽ ആണെന്ന് അറിയുന്നത്. മകൾ അലംകൃത എന്ന അല്ലിയുടെ 8 മത്തെ പിറന്നാൾ ആയിരുന്നു സെപ്റ്റംബർ എട്ടാം.

തീയതി. മാധ്യമപ്രവർത്തകയായിരുന്ന സുപ്രിയയുടെയും പൃഥ്വിരാജിന്റെയും പ്രണയ വിവാഹമായിരുന്നു. ഇരുവരുടെയും പ്രണയവും വിവാഹവും, ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമായ സുപ്രിയയും പൃഥ്വിയും പക്ഷെ മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറില്ല. എങ്കിൽപോലും താര കുടുംബത്തിന്റെ പുതിയ വിശേഷങ്ങൾ അറിയുവനായി ആരാധകർക്ക് താല്പര്യം ഏറെയാണ്.

 

View this post on Instagram

 

A post shared by CHUNKY MATHEW (@chunkymathew)

Leave a Reply

Your email address will not be published. Required fields are marked *