കുഞ്ഞിക്കൈ താലോലിച്ചു ചന്ദ്രയും ടോഷും. മാതൃത്വത്തിന്റെ മധുരമുള്ള നിമിഷങ്ങൾ പങ്കുവെച്ച് താരങ്ങൾ. | Chandra Lakshman blessed with a baby boy

കുഞ്ഞുണ്ടായതിന്റെ സന്തോഷം പങ്കുവെച്ച് ടോഷും ചന്ദ്ര ലക്ഷ്മണും. മാതൃത്വത്തിന്റെ മധുരമൂറുന്ന നിമിഷങ്ങൾ പങ്കുവെച്ച് താരതമ്പതികൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്നലെ രാത്രിയോടെ ആയിരുന്നു ടോഷും ചന്ദ്രനും മാതാപിതാക്കൾ ആയതിന്റെ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ചന്ദ്ര ലക്ഷ്മൺ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. ടോഷ് തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

   

ഞങ്ങൾക്ക് ആൺകുഞ്ഞ് പിറന്നു ദൈവത്തിനു നന്ദി എന്ന അടിക്കുറിപ്പോട് കൂടിയാണ് ടോഷിന്റെയും ചന്ദ്രയുടെയും കൈകൾക്കുള്ളിൽ കുഞ്ഞിന്റെ കൈ ചേർത്തുപിടിച്ചുള്ള ചിത്രം താരം പങ്കുവെച്ചത്. സൂര്യ ടിവിയിൽ സ്വന്തം സുജാത എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സുകളിൽ വളരെയധികം ഇഷ്ടപാത്രമായ വ്യക്തിയാണ് ചന്ദ്ര ലക്ഷ്മൺ. അതുകൊണ്ടുതന്നെ ഇരുവരുടെയും കുഞ്ഞിന്റെ വാർത്ത നിറഞ്ഞ മനസ്സോടെയാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ തന്നെ ആരും വിവരങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുള്ളതാണ്. അന്നുമുതൽ എല്ലാവരും കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണ്. വാവ ജനിച്ച ഉടൻ തന്നെ സോഷ്യൽ മീഡിയയിലൂടെ ആ സന്തോഷവാർത്ത ടോഷ് പങ്കുവയ്ക്കുകയും ഉണ്ടായി. ടോഷും ചന്ദ്രയും ആരുടെ ജീവിതത്തിലെ എല്ലാ സന്തോഷമായിട്ടുള്ള എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ സമയാ സമയം അറിയിക്കുന്ന പതിവ് അവർക്കുണ്ടായിരുന്നു.

പ്രസവത്തിനു മുൻപായി ചന്ദ്രയുടെ കൈ പിടിച്ചിരിക്കുന്ന ടോഷിന്റെ ചിത്രം ഇതിനു മുൻപ് ആരാധകർ വൈറലാക്കിയിരുന്നു. അതിനു പിന്നാലെയാണ് കുഞ്ഞുണ്ടായതിന്റെ സന്തോഷ വാർത്ത താരങ്ങൾ പങ്കുവെച്ചത്. ഇപ്പോൾ ഇതാ ചിത്രത്തിന് നിരവധി കമന്റുകളും ലൈക്കുകളും ആണ് ആരാധകർ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *