മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ പ്രമുഖ നടിയാണ് കവിയൂർ പൊന്നമ്മ. സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തി കാണുന്ന മലയാളികൾക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകികൊണ്ട് സ്നേഹത്തോടെ ഊട്ടിയുറക്കിയത് പൊന്നമ്മ തന്നെയാണ്. ആദ്യമായി താരം അഭിനയരംഗത്ത് കടന്നുനേത്തുന്നത് 1962 പുറത്തിറങ്ങിയ “ശ്രീരാമ പട്ടാഭിഷേകം “എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് കലയും കാമിനിയും, കുടുംബിനി, റോസി എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ അഭിനയിക്കുകയായിരുന്നു.
മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ താരം അനേകം പുരസ്കാരങ്ങൾ തന്നെയാണ് നേടിയെടുത്തിട്ടുള്ളത്. ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാർഡ് 4 തവണയാണ് കവി ലഭിച്ചിട്ടുള്ളത്. തീർത്ഥയാത്രയിലെ അഭിനയത്തിന് 72ന് ലഭിക്കുമ്പോൾ തന്നെ അതിലെ പ്രശസ്തമായ അംബിക ജഗദംബികേ എന്ന ഭക്തിഗാനത്തിൽ പൊന്നമ്മയിലെ ഗായികയിലെ ശബ്ദമാതുരം അനുഭവവേദ്യമാവുകയായിരുന്നു. മലയാളികൾ ഏറെ സ്നേഹിക്കുന്ന നടി കവിയൂർ പൊന്നമ്മയെ ആണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചവിഷയം ആക്കിയിരിക്കുന്നത്.
ഊർമിള ഉണ്ണി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുറച്ചു കാലങ്ങളായി പൊന്നമ്മ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പ്രായം ആയതുകൊണ്ടും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടും താരം അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണുവാനായി ഊർമിള ഉണ്ണി എത്തിയിരിക്കുകയാണ്.
പൊന്നമ്മ ചേച്ചിയുടെ ആ പഴയ ചിരിയും സംസാരരീതിയും സ്നേഹവും ഇപ്പോഴും ഉണ്ട്. ഞാൻ വന്ന ഉടൻ എന്നോട് ഇരിക്കാൻ പറയുകയും ഒത്തിരി നേരം വാ വിടാതെ സംസാരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ ഉർമിള ഉണ്ണി പങ്കുവെച്ച ഈ ചിത്രവും താരത്തിന്റെ വാക്കുകളും ആണ് ആരാധകർ ഏറെ സ്നേഹത്തോടെ ഏറ്റെടുത്തിരിക്കുന്നത്. ചേച്ചിയെ പറ്റിയുള്ള വിവരങ്ങൾ അറിയുവാൻ അനേകം ചോദ്യങ്ങളുമായി കടന്നു എത്തുകയാണ് ആരാധകർ.