അച്ഛനെ പോലെ അല്ല അച്ഛനാണ്!! പാപ്പുവിന് ചോറ് വാരിക്കൊടുത്തും ചേർത്ത് നിർത്തിയും ഗോപി സുന്ദർ.

സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുന്ന വാർത്തയാണ് ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും. ഇരുവരും ഒന്നിക്കാൻ പോകുന്നു എന്ന വാർത്ത പങ്കുവെച്ചത് മുതൽ ഒരുപാട് സൈബർ ആക്രമണങ്ങളാണ് ഇരുവരും നേരിടുന്നത്. ഇവർ ഒന്നിച്ചു പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം വലിയ രീതിയിലാണ് സോഷ്യൽ മീഡിയകളിൽ വൈറലാകാറ്. നിരവധി ആരാധകരും ഇവർക്കുണ്ട്. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എല്ലാം വലിയ താല്പര്യമാണ്. ഇവർ ഒന്നിച്ച് ചെയ്യുന്ന മ്യൂസിക്കൽ പ്രോഗ്രാമിന് വലിയ ആരാധകരാണ് ഉള്ളത്.

   

സോഷ്യൽ മീഡിയകളിൽ സജീവമായ ഇരുവരും ഇവരുടെ ചിത്രങ്ങൾ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അമൃതയുടെ മകൾ പാപ്പു എവിടെ എന്ന് ആദ്യകാലങ്ങളിൽ നിരവധി കമന്റുകൾ വന്നിരുന്നു. എന്നാൽ ഓണത്തിന് ഇവർ മൂന്നു പേരും ചേർന്ന് പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയത്.പാപ്പുവും ഗോപി സുന്ദറും തമ്മിൽ വളരെ നല്ല കൂട്ടാണെന്ന് അമൃത മുൻപും പറഞ്ഞിരുന്നു. ഇപ്പോൾ ഇവരുടെ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

പാപ്പുവിന്റെ പിറന്നാൾ ആഘോഷത്തെ സംബന്ധിച്ചുള്ള വീഡിയോ ആണ് ഇവർ പങ്കുവെച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി ഇവർ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളിൽ ഗോപി സുന്ദറും പാപ്പുവും ഒരേ നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ആണ് ഇട്ടിരിക്കുന്നത്. ഇതിലെ ഇവർ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

അമൃതയും ഗോപി സുന്ദറും അഭിരാമിയും ചേർന്ന് അലങ്കാര പണികൾ എല്ലാം ഒരുക്കുന്നതും കാണാം.സദ്യ ഉണ്ണുമ്പോൾ പാപ്പുവിന് ഗോപി സുന്ദർ ചോറ് വാരിക്കൊടുക്കുന്നതും ഉമ്മ കൊടുക്കുന്നതും എല്ലാം വിഡിയോയിൽ കാണാം. സ്വന്തം മകളെ പോലെയാണ് പാപ്പുവിനെ ഗോപി സുന്ദർ സ്നേഹിക്കുന്നത്. ഈ വീഡിയോ പുറത്തു വന്നതോടെ വിമര്ശകരുടെ എല്ലാം വായടപ്പിക്കുകയാണ് ഇവർ. നിരവധി പേരാണ് ഇവരുടെ സ്നേഹം പറഞ്ഞുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *