മലയാളം തമിഴ്, തെലുങ്ക് സിനിമ ലോകത്തിന്റെ പ്രിയപ്പെട്ട താരമാണ് നടി അസിൻ. ഒരുകാലത്ത് തെന്നിന്ത്യയിലെ അറിയപ്പെട്ടിരുന്ന സൂപ്പർ സ്റ്റാർ ആണ് അസിൻ. സൂപ്പർ താരപദവിയിൽ ഇരിക്കുമ്പോൾ ആയിരുന്നു നടിയുടെ വിവാഹം. മൈക്രോമാക്സ് സിഇഒ ആയ രാഹുലിനെ ആണ് അസിൻ വിവാഹം കഴിച്ചത്. വിവാഹശേഷം അഭിനയത്തിൽ അത്ര സജീവമല്ല നടി. തന്റെ കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ് ഈ സൂപ്പർ താരം. ഇരുവരുടെയും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ നടി പങ്കുവെക്കാറില്ല.
അസിന്റെയും ഭർത്താവ് രാഹുലിൻറെയും ഏകമകൾ ആണ് അറിൻ. മകളുടെ ചിത്രങ്ങളും നടി അസിൻ പൊതുവെ പങ്കുവെക്കാറില്ല. എന്നാൽ ഇപ്പോൾ മകളുടെ ചിത്രമാണ് ആരാധകർക്ക് മുന്നിൽ നടി പങ്കുവെക്കുന്നത്. മകളുടെ അഞ്ചാം പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം. മകളുടെ പിറന്നാൾ ആഘോഷവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് ഇപ്പോൾ അസിൻ. മനോഹരമായ പിറന്നാൾ ചിത്രങ്ങളാണ് നടി അസിൻ പങ്കുവെച്ചത്. കുട്ടിഉടുപ്പ് ധരിച്ച് കൊച്ചുസുന്ദരി ആയാണ് മകളെ ചിത്രങ്ങളിൽ കാണാൻ സാധിക്കുക.
മനോഹരമായ ഒരു കുറിപ്പും ചിത്രങ്ങൾക്ക് ഒപ്പം അസിൻ പങ്കുവെച്ചു. ഞങ്ങളുടെ ജീവിതത്തിലെ പ്രകാശമാണ് ഇവൾ.. നിന്നെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു.. ലിറ്റിൽ റോക്ക് സ്റ്റാർ.. നിനക്ക് പിറന്നാൾ ആശംസകൾ. എന്നിങ്ങനെ ആണ് അസിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഈ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. നിരവധി ആരാധകർ ആണ് കുട്ടി അസിന് പിറന്നാൾ ആശംസകൾ നേർന്നത്. സിനിമാലോകത്തെ സൂപ്പർ താരങ്ങളും ആശംസകൾ അറിയിച്ചു. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ വൈറൽ ആയത്.
മലയാളത്തിലും അന്യഭാഷകളിലും തിളങ്ങിയ താരമാണ് അസിൻ. നിരവധി ഹിറ്റ് സിനിമകൾ ആണ് അസിന്റെതായി പുറത്ത് ഇറങ്ങിയിട്ടുള്ളത്. തമിഴ് ഹിന്ദി, തെലുങ്ക് ഭാഷകളിലെ മുൻനിര നായകന്മാരോടൊപ്പം അസിൻ അഭിനയിച്ചിട്ടുണ്ട്. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിലൂടെയാണ് നടി അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
View this post on Instagram