ബോളിവുഡ് മാഫിയ ഭീഷണി നേരിട്ട് സീതാ രാമം…

ദുൽഖർ സൽമാൻ നായകനായി എത്തി ഇതിനോടകം തന്നെ ഇൻഡസ്ട്രികളിൽ വലിയ പ്രകമ്പനം സൃഷ്ടിച്ച സിനിമയാണ് സീതാരാമം. ഇപ്പോൾ സിനിമയുടെ ബോളിവുഡ് റിലീസുമായി ബന്ധപ്പെട്ട വാർത്തകളാണ് ആരാധകരെ വിഷമത്തിൽ ആക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവും വേഷവും ഇതാണ് എന്നാണ് ആരാധകർ പറയുന്നത്. മൃണാൾ താക്കൂർ ആണ് സിനിമയിലെ നായിക കഥാപാത്രമായി വേഷമിടുന്നത്.

   

ചിത്രത്തിനു മോളിവുഡിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തെലുങ്ക് ആക്ഷൻ റൊമാന്റിക് സിനിമയാണ് സീതാരാമം. ഇപ്പോൾ ചിത്രത്തിന്റെ ബോളിവുഡ് റിലീസുമായി ബന്ധപ്പെട്ട് ആരാധകരെ നിരാശയിലാക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബോളിവുഡിൽ ചിത്രത്തിന് വമ്പൻ റിലീസ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ബോളിവുഡ് മാഫിയയുടെ കയ്യിൽ ചിത്രം അകപ്പെട്ടിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്.

സെപ്റ്റംബർ 9ന് റിലീസ് ചെയ്യുന്ന രൺബീർ കപൂറിന്റെ വലിയ ചിത്രം ബ്രഹ്മസ്ത്രയുടെ പ്രൊമോഷന് വേണ്ടി സീതാരമത്തിന്റെ പ്രൊമോഷൻ പരിപാടികളും മറ്റും ഒഴിവാക്കാൻ ഡിസ്ട്രിബൂട്ടേഴ്‌സ് സമ്മർദ്ധത്തിൽ ആയിരിക്കുന്നു എന്നതാണ് വിവരം.നിലവിൽ ബോളിവുഡിൽ ബോയ്ക്കോട്ട് ഭീഷണി നേരിടുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അങ്ങനെ സംഭവിച്ചാൽ സീതാരാമത്തിന് വലിയ വിജയം ആയിരിക്കും സംഭവിക്കുക.

ഈ അവസ്ഥയിൽ ബ്രഹ്മാസ്ത്ര വലിയ വിജയം കരസ്തമാക്കില്ല എന്ന ഭയത്തിൽ ആണ് ഇങ്ങനെ ചെയ്തത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. മുൻപ് 600 സ്ക്രീനുകളിൽ ആണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഇപ്പോൾ വളരെ ചുരുങ്ങിയ സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതുവരെ സിനിമയുടെ ഹിന്ദി ടീസറോ ട്രെയിലറോ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്തൊക്കെയായാലുംനല്ല സിനിമകൾ വിജയിക്കുമെന്ന വിശ്വാസത്തിലാണ് സീതാരാമം നാളെ റിലീസിന് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *