മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നായി കഴിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് മോഹൻലാൽ കോമ്പോ. ലൂസിഫർ ആയാലും ബ്രോ ഡാഡി ആയാലും മലയാളികൾ ഇരുകൈ നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ്. ഇവർ ഒന്നിച്ചുള്ള ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ്ആരാധകർ.കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിരവധി ട്രോളുകൾ സോഷ്യൽ മീഡിയകളിൽ പൃഥ്വിരാജിനെ വന്നിരുന്നു. ഒരു ഇന്റർവ്യൂവിൽ വെച്ച് താരം ഇടയ്ക്കിടയ്ക്ക് ലാലേട്ടനെ കാണാൻ പോകണം.
എന്ന് പറഞ്ഞതാണ് ട്രോളിന് വഴി ആയത്. നിരവധി ട്രോളുകളാണ് ഇതുമായി സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ നിറഞ്ഞത്. കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ വച്ച് എപ്പോഴും എന്താണ് മോഹൻലാലിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത് എന്ന് പൃഥ്വിരാജിനോട് ആളുകൾ ചോദിക്കാറുണ്ട് എന്നായിരുന്നു പൃഥ്വി പറഞ്ഞത്.അതിന് ഇങ്ങനെയായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
ഞങ്ങൾ ഒരേ ബിൽഡിങ്ങിൽ ആണ് താമസിക്കുന്നത് എന്നും സ്വാഭാവികമായും ഒരു ദിവസം ഷൂട്ട് ഇല്ലെങ്കിലും അഥവാ നേരത്തെ ഷൂട്ട് കഴിഞ്ഞാലും ലാലേട്ടൻ മുകളിൽ ഉണ്ടെങ്കിൽ ഞങ്ങൾ പല ദിവസങ്ങളിലും കാണാറുണ്ട്. മോനെ വാ ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് അദ്ദേഹം വിളിക്കും അങ്ങനെ മീറ്റ് ചെയ്യുന്നതാണ്. കഴിഞ്ഞ കുറച്ച്വർഷങ്ങളായി ലാലേട്ടനെ എപ്പോഴും എനിക്ക് കാണാൻ സാധിക്കാറുണ്ട്. കാരണംഎന്റെ ഫ്ലാറ്റിന്റെ മുകളിൽ ആണ് അദ്ദേഹം താമസിക്കുന്നത്.
സ്വാഭാവികമായും രണ്ടു സിനിമകൾ ഒരുമിച്ച് ചെയ്തപ്പോൾ ഞങ്ങൾ ക്ലോസ് ആയിട്ടുണ്ട്. കൂടാതെ സുജി ചേച്ചിയെയും വലിയ ഇഷ്ടമാണ്. ഇതുകൂടാതെ മമ്മൂക്കയെ പറ്റിയും പൃഥ്വിരാജ് സംസാരിച്ചു. മമ്മൂക്കയായും വളരെ അടുത്ത ബന്ധമാണെന്നും എന്റെ വീട്ടിലേക്ക് വരുന്ന സിനിമ രംഗത്ത് ഉള്ള കൂട്ടുകാരിൽ ഒരാൾ ദുൽഖർ ആണെന്നും പ്രിത്വിരാജ് പറഞ്ഞു.മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.