മലയാളികളുടെ പ്രിയപ്പെട്ട ഈ താരത്തെ മനസ്സിലായോ…? മനസ്സിലായവർ താഴെ കമന്റ് ചെയ്യൂ..

മലയാള സിനിമയുടെ യുവ നടന്മാരിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് നീരജ് മാധവ്. ചെറുതും വലുതുമായ ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് ഇതിനോടകം തന്നെ സമ്മാനിച്ച താരമാണ് നീരജ്. 2013ൽ പുറത്തിറങ്ങിയ ബഡി എന്ന് ചിത്രമാണ് നീരജ് ആദ്യമായി വേഷമിട്ട ചിത്രം. ഇതിനുശേഷം മെമ്മറീസ് ദൃശ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ നീരജ് തിളങ്ങി.

   

സഹനടന്റെ വേഷത്തിലാണ് നിരജ് കൂടുതലും എത്താറുള്ളത്. തമാശയും സീരിയസ് ആയ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരമാണ് നീരജ് മാധവ്. ഒരു മികച്ച നടന് പുറമെ ഡാൻസറും ഗായകനുമായും എല്ലാം തിളങ്ങുന്ന താരമാണ് നീരജ് മാധവ്. എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് നീരജ്. നീരജിന്റെ അനുജനും മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ്.

ബാലതാരമായി കടന്നു വന്ന് ഒരുപാട് ചിത്രങ്ങൾ ചെയ്ത താരമാണ് നീരജിന്റെ അനുജൻ നവനീത് മാധവ്. ഇന്ന് മലയാള സിനിമയുടെ ഒരു ഒഴിച്ചുകൂടാൻ ആകാത്ത ഘടകമാണ് നീരജ്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരമാണ് നീരജ് മാധവ്. തന്റെ പുതിയ റാപ്പ് സോങ്ങുകൾ സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. നിരവധി പേരാണ് നീരജിന്റെ പാട്ടുകൾക്ക് ആരാധകരായി ഉള്ളത്.

ഇപ്പോൾ ഒരുപാട് ചിത്രങ്ങൾ ആണ് താരത്തിന്റെതായി പുറത്തിറങ്ങുന്നത്. ഗൗതമന്റെ രഥം, പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങൾ എല്ലാം നീരജ് നായകനായി എത്തിയ ചിത്രങ്ങളാണ്. ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്യുന്ന താരമാണ് നീരജ്. സുന്ദരി ഗാർഡൻസ് എന്ന ചിത്രമാണ് അടുത്തതായി താരത്തിന്റെ പുറത്തിറങ്ങാൻ ഉള്ളത്. അപർണ ബാലമുരളിയോടൊപ്പം പ്രധാന വേഷത്തിൽ ആണ് നീരജ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *