കൂട്ടുകാരുമൊത്ത് ഓണാഘോഷം കളറാക്കി ആസിഫ് അലി. ഒപ്പം സിനിമയിലെ താരങ്ങളും.

മലയാള സിനിമയിലെ നായകന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ആസിഫ് അലി.അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ഇതിനോടകം ചെയ്ത താരമാണ് ആസിഫ് അലി. സിനിമയിലും പുറത്തും ഒരുപാട് സുഹൃത്തുക്കളുള്ള താരമാണ് ആസിഫ്. ഇത്തവണത്തെ ഓണാഘോഷം സിനിമയിലെ സുഹൃത്തുക്കളോടൊപ്പം സ്വന്തം ഫ്ലാറ്റിൽ കളർ ആക്കിയിരിക്കുകയാണ്ആസിഫ് അലി.മലയാള സിനിമയിലെ താരങ്ങളായ ഗണപതിയും ബാലു വർഗീസും.

   

ഡയറക്ടർ ജിസ് ജോയ് അങ്ങനെ ഒട്ടനവധി താരങ്ങൾ പങ്കെടുത്ത ഓണാഘോഷമായിരുന്നു ആസിഫ് അലിയുടെ വീട്ടിൽ നടന്നത്. എല്ലാവരും കുടുംബത്തോടൊപ്പം ആണ് പരിപാടിക്ക് എത്തിയത്. എല്ലാവരും ഒന്നിച്ച് പൂവ് നന്നാക്കുന്നതും പൂക്കളം ഇടുന്നതും വടംവലിയും എല്ലാം കൊണ്ട് തന്നെ വലിയ ആഘോഷമാണ് കഴിഞ്ഞദിവസം നടന്നത്. ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ. സിനിമയിൽ മാത്രമല്ല പുറത്തും ഒരുപോലെ സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് ആസിഫ് അലി എന്നാണ് ആരാധകർ പറയുന്നത്.

ബാലു വർഗീസ് ആസിഫ് അലി കൂട്ടുകെട്ട് സിനിമയിൽ വലിയ വിജയമാണ്. ഹണീബി എന്ന ചിത്രം മുതലേ ഇവർ നല്ല സുഹൃത്തുക്കളുമാണ്. ആസിഫ് അലിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽഒരാളാണ് ഡയറക്ടറായ ജിസ് ജോയ്. ഇവർ ഒന്നിച്ചെടുക്കുന്ന ചിത്രങ്ങൾ തിയേറ്ററിൽ വലിയ വിജയം ആകാനാണ് പതിവ്. സൺഡേ ഹോളിഡേഎന്ന ചിത്രംഎന്നും ആരാധകർക്ക് ഇഷ്ട്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്.

ഓണത്തിന് മുൻപേ തങ്ങളുടെ ഓണാഘോഷം കളറാക്കി ഇരിക്കുകയാണ് പ്രിയ താരങ്ങൾ. എല്ലാവരും ഫാമിലിയായി ചേർന്നപ്പോൾ വലിയ ആഘോഷം തന്നെ ആയിരുന്നു. ഇനിയും ഇവർ ഒന്നിച്ചു നിരവധി പടങ്ങൾ ചെയ്യട്ടെ എന്നും ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ എന്നുമാണ് ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by @zama.asifali__

Leave a Reply

Your email address will not be published. Required fields are marked *