മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ടിവി റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്.ഓരോ സീസണുകളിലും ഒരുപാട് താരങ്ങൾ ഉണ്ടാക്കുന്ന പരിപാടിയാണ് ബിഗ് ബോസ്. ഇതുവരെ നാലു സീസണുകൾ ആണ് ഈ പരിപാടിയുടെ കഴിഞ്ഞത്. ഇതിലെ നാലാം സീസണിലെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു റോൺസൺ. ടെലിവിഷൻ പരമ്പരകളിൽ നിന്നും ആണ് താരം ബിഗ് ബോസിലേക്ക് എത്തുന്നത്. മലയാളത്തിനു പുറമെ നിരവധി തെലുങ്ക് സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട്.
ഈ വർഷത്തെ ബിഗ് ബോസ് കഴിഞ്ഞ വർഷങ്ങളിൽ നിന്നും പ്രേക്ഷകർ കൂടുതൽ ഏറ്റെടുത്ത വർഷമായിരുന്നു ഷോയിലെ ഓരോ മത്സരാർത്ഥികൾക്കും ഒരുപാട് ഫാൻസ് ഇത്തവണ ഉണ്ടാവുകയായിരുന്നു. ബിഗ് ബോസിന് ശേഷവും ഇതിലെ മത്സരാർത്ഥികൾ തിളങ്ങി നിൽക്കുകയാണ്. റോൺസൺ ഒരു ബോഡി ബിൽഡർ ആണെന്ന് ഉള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ബിഗ് ബോസിലേക്ക് വരുമ്പോൾ റോൺസൻ വളരെ ഫിറ്റ് ആയിട്ടാണ് ഇരുന്നത്. എന്നാൽ ബിഗ് ബോസിന് ശേഷമുള്ള തന്റെ അവസ്ഥ പ്രേക്ഷകർക്ക് മുൻപിൽ പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ.
ബിഗ് ബോസിൽ ചോറും പരിപ്പ് കറിയും മാത്രമേയുള്ളൂ എന്നു പറഞ്ഞു കൊണ്ടാണ് താരം ബിഗ് ബോസിലേക്ക് പോകുന്നതിനു മുൻപുള്ള ഒരു വീഡിയോയും അതിനുശേഷം ഉള്ള വീഡിയോയും പങ്കുവെച്ച് പറഞ്ഞത്. ഞാൻ ബിഗ്‌ബോസിൽ നിന്നും ഇതാണ് നേടിയത് എന്നും താരം പറഞ്ഞു. 92 ദിവസങ്ങളിലെബിഗ് ബോസ് ഭക്ഷണരീതി എന്നെ കുടവയറനാക്കി. നിങ്ങൾക്ക് ആർക്കെങ്കിലും ഇതുപോലെത്തെ അവസ്ഥ ഉണ്ടോ. അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കളിയാക്കലുകളും ഡിപ്രഷനും മടുത്തോ? ഒരു മാറ്റം അനിവാര്യമാണ് എന്ന് തോന്നുന്നവർക്കായി ഞാൻ തന്നെ ഒരു ഉദാഹരണം ആവുകയാണ്.
എന്നു പറഞ്ഞുകൊണ്ട് താരം പങ്കുവെച്ച കുറുപ്പിൽ ശരീരഭാരം കുറയ്ക്കേണ്ടവർക്ക് തന്റെ കൂടെ കൂടാം എന്നും കൃത്യമായ വർക്കൗട്ട് സെക്ഷനുമായി ഞാൻ എത്തുന്നുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ ആരോഗ്യമുള്ള ഒരു ശരീരം വാർത്തെടുക്കാം എന്നും താരം പറഞ്ഞു. ഈ പേജിൽ തന്റെ നമ്പർ നൽകിയിട്ടുണ്ട് ധൈര്യപൂർവം തന്നെ കോൺടാക്ട് ചെയ്യാം നിങ്ങൾ എനിക്ക് തരുന്ന സ്നേഹവും നിങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന റിസൾട്ട് ആണ് എന്റെ പ്രതിഫലം. ഇത്തരത്തിലാണ് തന്റെ ഇപ്പോഴത്തെ അവസ്ഥ പങ്കുവെച്ചുകൊണ്ട് റോൺസൺ കുറിച്ചത്. എത്രയും പെട്ടന്ന് പഴയ മസിലളിയൻ ആയി എത്തട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്.
View this post on Instagram