ചിത്രത്തിലെ താരത്തെ മനസ്സിലായോ? മലയാളികളുടെ പ്രിയപ്പെട്ട ഒരു നടന്റെ ചിത്രമാണ് ഇത്

മലയാള സിനിമയിൽ തന്റേതായ അഭിനയ ശൈലി കൊണ്ട് ലക്ഷ കണക്കിന് ആരാധകരെ സൃഷ്ടിച്ച ദുൽഖർ സൽമാന്റെ പഴയ കാല ചിത്രമാണ് ഇത്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ ദുൽഖർ ഇപ്പോൾ തന്റേതായ സ്പേസ് മലയാള സിനിമയിൽ സൃഷ്ടിച്ചു കഴിഞ്ഞു. ഒരുപാട് വെല്ലുവിളികളുമായാണ് ദുൽഖർ സൽമാൻ മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. അച്ഛനെപ്പോലെ അഭിനയിക്കാൻ കഴിയുമോ എന്നൊക്കെയായിരുന്നു മലയാളികൾ ആദ്യം ദുൽഖറിനെ പറഞ്ഞിരുന്നത്.

   

എന്നാൽ ദുൽഖർ ആദ്യമായി അഭിനയിച്ച 2012 പുറത്തിറങ്ങിയ സെക്കൻഡ് ഷോ എന്ന ഒറ്റ സിനിമയിലൂടെ തന്നെക്കൊണ്ട് കഴിയുമോ എന്ന് ചോദിച്ചവരോട് മറുപടി പറയുകയായിരുന്നു. ആദ്യ സിനിമ തന്നെ ഹിറ്റിലൂടെ ആണ് ദുൽക്കർ സൽമാൻ മലയാള സിനിമ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്. ഇതിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള ഫിലിം ഫെയർ അവാർഡ് ദുൽഖറിന് ലഭിച്ചു.

അതേ വർഷം പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രവും വെള്ളിത്തിരയിൽ വലിയ വിജയമായിരുന്നു. പിന്നീട് അങ്ങോട്ട് ഒരുപാട് ഹിറ്റ്‌ ചിത്രങ്ങളിൽ നായകനായി തിളങ്ങി. എബിസിഡി നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ബാംഗ്ലൂർ ഡേയ്സ് എന്നുവേണ്ട ഒട്ടനവധി ചിത്രങ്ങൾ കൂട്ടത്തിൽ പെടും. മലയാളത്തിൽ മാത്രമല്ല തമിഴിലും ദുൽഖർ തിളങ്ങി നിന്നു. 2015 ൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഓ കാതൽ കൺമണി എന്ന ചിത്രത്തിൽ ദുൽഖർ നായകനായി അഭിനയിച്ചു.

2015 ൽ ചാർളി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ദുൽഖറിന് ലഭിച്ചു. മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.മലയാള സിനിമയിൽ മാത്രമല്ല തമിഴ് സിനിമയിലും തെലുങ്കിലും തന്റെതായ ആരാധകരെ സൃഷ്ടിക്കാൻ താരത്തിനായി. നിരവധി ചിത്രങ്ങളിൽ തന്റെതായ അഭിനയ ശൈലി കൊണ്ട് ആരാധകമനം കീഴടക്കിയ ദുൽഖറിന്റെ പഴയ കാല ചിത്രമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *