പുതിയ ചിത്രത്തിന്റെ പ്രമോഷന് അതീവ സുന്ദരി ആയി എത്തി പത്മപ്രിയ.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളുടെ പട്ടികയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇടം നേടിയ നടിയാണ് പത്മപ്രിയ. 2004ൽ മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലൂടെ മലയാളികൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ട താരമാണ് പത്മപ്രിയ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച അഭിനയം കാഴ്ചവച്ച താരം പിന്നീട് മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. പിന്നീട് പഴശ്ശിരാജ എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ആണ് തരത്തിന് ലഭിച്ചത്.

   

ഒരുപാട് മലയാളികളുടെ ജനപ്രിയ സിനിമകളുടെ ഭാഗമാകാൻ പത്മപ്രിയക്ക് സാധിച്ചു. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ അഭിനയത്തിനുശേഷം പത്മപ്രിയ പെട്ടെന്ന് മലയാള സിനിമയുടെ അഭിനയരംഗത്ത് നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഈ ചിത്രത്തിനു ശേഷം പിന്നീട് താരം അഭിനയിച്ചിട്ടില്ല. സിനിമയിൽ നിന്നും ഇടവേളയെടുത്ത് അമേരിക്കയിൽ പഠിക്കാൻ പോയതായിരുന്നു താരം.

മോഹൻലാലിൻറെ വടക്കുംനാഥൻ മമ്മൂട്ടിയുടെ രാജമാണിക്ക്യം തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലും പത്മപ്രിയ ഉണ്ട്. ഒരു നീണ്ട ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ബിജുമേനോനും റോഷൻ മാത്യുവും നിമിഷ സാജയനും എല്ലാം പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി പത്മപ്രിയ എത്തിയപ്പോൾ ഉള്ള ദൃശ്യങ്ങളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.

മഞ്ഞ ചുരിദാറിൽ ചുവപ്പ് പൊട്ടുതൊട്ട് അതീവ സുന്ദരിയായാണ് പത്മപ്രിയ പ്രത്യക്ഷപ്പെട്ടത്. ചടങ്ങിൽ ഉടനീളം ഒരു ചിരിയോടെ ഇരിക്കുന്ന പത്മപ്രിയയുടെ സൗന്ദര്യത്തെ കണ്ണെടുക്കാത്ത നോക്കി നിൽക്കുകയാണ് ആരാധകർ. താരത്തിന്റെ തിരിച്ചുവരവ് വലിയ ആഘോഷമാക്കുകയാണ് മലയാളി പ്രേക്ഷകർ ഇപ്പോൾ. ഇനി മലയാള സിനിമയിൽ സജീവമാകും എന്നാണ് ആരാധകർ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *