സഹപ്രവർത്തകർക്കായി ഭക്ഷണം പാചകം ചെയ്ത ലാലേട്ടൻ!!! കൊതിയോടെ പാചകം നോക്കി നിൽക്കുന്ന ഇന്ദ്രജിത്തും.

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന വാർത്തകളിൽ ഒന്നാണ് മോഹൻലാൽ നായകനാകുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മായി ബന്ധപ്പെട്ട വാർത്തകൾ. ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പങ്കുവെക്കുന്ന ഏതൊരു ചിത്രവും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറ്. കഴിഞ്ഞ ദിവസങ്ങളിൽ ലാലേട്ടൻ പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ ആരാധകർ ഏറ്റെടുത്തിരുന്നു. റാം എന്ന വണ്ടിയോടൊപ്പം ലാലേട്ടൻ നിൽക്കുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചത്.

   

ഈ ചിത്രം നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ സെറ്റിൽ നിന്നും ഇന്ദ്രജിത്ത് പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്. തന്റെ സഹപ്രവർത്തകർക്ക് വേണ്ടി പാചകം ചെയ്യുന്ന ലാലേട്ടന്റെ ചിത്രങ്ങൾ ആണ് ഇന്ദ്രജിത് പങ്കുവെച്ചിരിക്കുന്നത്. സ്റ്റാർ ഷെഫ് ഇൻ ആക്ഷൻ എന്ന് പറഞ്ഞുകൊണ്ടാണ് ഈ ചിത്രങ്ങൾ ഇന്ദ്രജിത് പങ്കുവെച്ചത്.

സംയുക്ത മേനോനെയും ഈ ചിത്രത്തിൽ കാണാം. പണ്ടും ലാലേട്ടന് കുക്കിങ് വളരെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞിട്ടുള്ളതാണ്. റാമിന്റെ ഷൂട്ടിംഗ് തിരക്കുമായി ലണ്ടനിൽ ആണ് ഇവർ ഇപ്പോൾ ഉള്ളത്. ഒരു മികച്ച ചിത്രം തന്നെയായിരിക്കും ജിത്തു ജോസഫ് ഒരുക്കുന്നത് എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം വൻ വിജയം ആയിരുന്നു.

ഈ മികച്ച കൂട്ടുകെട്ട് വീണ്ടും ഹിറ്റുകൾ ആവർത്തിക്കും എന്നാണ് പ്രേക്ഷകർ പ്രത്യാശിക്കുന്നത്. എന്തായാലും ഷെഫ് ലാലേട്ടനെ കാണാൻ നല്ല രസം ഉണ്ട് എന്നാണ് ആരാധകർ പറയുന്നത്. ലാലേട്ടൻ പാചകം ചെയ്യുമ്പോൾ കൊതിയോടെ നോക്കി നിൽക്കുന്ന ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയകളിൽ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഭക്ഷണം എങ്ങനെ ഉണ്ടെന്ന് ഇന്ദ്രജിത്തിന്റെ മുഖം കണ്ടാൽ അറിയാം എന്നാണ് ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by Indrajith Sukumaran (@indrajith_s)

Leave a Reply

Your email address will not be published. Required fields are marked *