മഹാരാജാസ് കോളേജിനെ ഇളക്കിമറിച്ച് ശ്രീനാഥ് ഭാസിയും ടീമും!!

മലയാള സിനിമയുടെ യുവതാരങ്ങളിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ശ്രീനാഥ് ഭാസി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചത് താരമാണ് ശ്രീനാഥ് ഭാസി. 2012ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെയാണ് ഭാസി സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഉസ്താദ് ഹോട്ടൽ ഡാ തടിയാ ഹണീബി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതോടെ മലയാള സിനിമ രംഗത്ത് ശ്രീനാഥ് ഭാസി ശ്രദ്ധിക്കപ്പെട്ടു.

   

ഇതിലെ ഹണീബി എന്ന ചിത്രത്തിലെ അബ്ദു എന്ന കഥാപാത്രം അവതരിപ്പിച്ചതോടെ ആണ് ഭാസിക്ക് മലയാള പ്രേക്ഷകരിൽ കൂടുതൽ ആരാധകർ ഉണ്ടാകുന്നത്. കൂടുതലും യുവാക്കളാണ് ശ്രീനാഥ് ഭാസിയുടെ ഫാൻസ്‌. പിന്നീടങ്ങോട്ട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ വ്യക്തിയാണ് ശ്രീനാഥ് ഭാസി. ഇപ്പോൾ ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്പി എന്ന സിനിമയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. ചിത്രത്തിൽ ശ്രീനാഥ് ഭാസിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഗ്രേസ് ആന്റണി ആണ് ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയും ടീമും എറണാകുളം മഹാരാജാസ് കോളേജിൽ എത്തിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

മിന്നൽ മുരളി എന്ന് ഹിറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനുശേഷം ഗുരു സോമസുന്ദരം അടുത്തതായി അഭിനയിക്കാൻ പോകുന്ന ചിത്രവുമാണ് ചട്ടമ്പി. സെപ്റ്റംബർ 23നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മഹാരാജാസ് കോളേജിൽ ഒരു വലിയ ആഘോഷം തന്നെയായിരുന്നു കഴിഞ്ഞദിവസം നടന്നത്. പാട്ടും പ്രസംഗവും എല്ലാം കൊണ്ട് വേദി കീഴടക്കുകയായിരുന്നുശ്രീനാഥ് ഭാസി.നിരവധി പേരാണ് പുതിയ ചിത്രത്തിന് ആശംസകളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by SreenathBhasi💝 (@bhasi_uyiran)

Leave a Reply

Your email address will not be published. Required fields are marked *