“കണ്ടൊരാ നാൾ മുതൽ കണ്മണി നീയെന്റെ നെഞ്ചിലായ് കേറിയില്ലേ”!കിടിലൻ ഡാൻസ് വീഡിയോയുമായി സനുഷയും ബിബിൻ ജോർജും.

മലയാളികളുടെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് സനുഷയും ബിബിൻ ജോർജും. കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകളായി വേഷമിട്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സനുഷ. ബാലതാരമായി വന്നു മലയാളി പ്രേക്ഷകർക്ക് മുഴുവൻ പ്രിയപ്പെട്ട താരമായി സനുഷ മാറി. പിന്നീട് ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ നായികയായി സനുഷ എത്തി.

   

മികച്ച സ്വീകരണം ആയിരുന്നു ഈ ചിത്രത്തിന് പ്രേക്ഷകർ നൽകിയത്.കോമഡി ഷോയിലൂടെ മലയാളികൾക്ക് ഏവർക്കും പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ബിപിൻ ജോർജ്. ഒരു തിരക്കഥാകൃത്ത് ആയും നായകനായും എല്ലാം മലയാള സിനിമയിൽ തന്റെതായ നേടിയെടുത്ത താരമാണ് ബിബിൻ. പൃഥ്വിരാജ് ജയസൂര്യ ഇന്ദ്രജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ എത്തിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ബിബിനും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ്.

ഇപ്പോൾ ഇരുവരും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെടിക്കെട്ട് എന്ന ചിത്രം.ബിബിൻ ജോർജ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ ഒരു പാട്ടിന് ചുവടുവെച്ചുകൊണ്ട് രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബിബിനും സനുഷയും ഇപ്പോൾ. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിലെ ആടണ കണ്ടാലും എന്ന പാട്ടിനാണ് വളരെ രസകരമായ വീഡിയോ ഇവർ പങ്കുവെച്ചിരിക്കുന്നത്. എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമാണ് ഇത് നിങ്ങളുടെ കൂടെ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എന്നാണ് സനുഷ വീഡിയോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *