വൈറൽ വീഡിയോ ഏറ്റെടുത്തവർക്ക് നന്ദി അറിയിച് സിനിമ സീരിയൽ താരം ശരത് ദാസ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ് ശരത് ദാസ്. കഴിഞ്ഞ ദിവസം ചെയ്ത ഒരു വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ട്രെൻഡിങ് ആവുന്നത്. ഒരു മില്യൺ അപ്പുറം ആണ് വ്യൂസ്. ശരത് ദാസിനെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല.ഏഷ്യാനെറ്റ് അവതരിപ്പിച്ച ശ്രീ മഹാഭാഗവതം എന്ന സീരിയലിലെ ശ്രീ കൃഷ്ണന്റെ വേഷത്തിലൂടെ കേരളത്തിലെ മുഴുവൻ വീട്ടമ്മമാരുടെയും സ്നേഹം പിടിച്ചു പറ്റിയ നടനാണ് ശരത്.

   

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിന് ഉള്ള സംസ്ഥാന അവാർഡ് രണ്ടു തവണ താരത്തെ തേടി എത്തി. കഴിഞ്ഞ ദിവസം ശരത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം ഏറ്റെടുക്കുകയായിരുന്നു സോഷ്യൽ മീഡിയ. ബോളിവുഡ് താരം രൺവീർ സിങ് ഈയിടെ ചെയ്ത ഒരു ഫോട്ടോഷൂട്ടിനെ ആസ്‌പദമാക്കിയാണ് ശരത്തിന്റെ വീഡിയോ. കഴിഞ്ഞ കുറച്ച ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രമായിരുന്നു രൺവീർസിംഗിന്റേത്.

ബൗഡർ ഫോട്ടോഗ്രാഫി എന്നാണ് ചിത്രത്തിന്റെ പേര് താരത്തിന് വിമർശനങ്ങളുമായി നിരവധി പേരാണ് രംഗത്തു വന്നത്. അല്പവസ്ത്രം ധരിച്ചുള്ള ഫോട്ടോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിനു സപ്പോർട്ടുമായി ആണ് ശരത് ദാസ് വീഡിയോ ചെയ്തത്. വിമർശകർക്ക് ഉള്ള ചുട്ട മറുപടിയുമായി ആയിരുന്നു ശരത്തിന്റെ കടന്നുവരവ്. രൺവീർ സിംഗിന്റെ പോസ്റ്റിനു താഴെ മോശമായി കമന്റ് ചെയ്തവരെ ആണ് ശരത് ആക്ഷേപഹാസ്യം ആയി വിഡിയോയിൽ പറയുന്നത്.

രൺവീർ സിംഗിന്റെ ചിത്രം കണ്ടു പല സ്ത്രീകൾക്കും ഫീലിംഗ്സ് ഉണ്ടായെന്നും അവരെ കുറ്റം പറയാൻ പറ്റില്ല അവരുടെ കാമുകന്മാർക്ക് ഒന്നും ഇതുപോലുള്ള ശരീരം ഉണ്ടാവില്ല എന്നുമാണ് വിഡിയോയിൽ ശരത് പറയുന്നത് അതിനോടൊപ്പം താരം തന്റെ കുടവയറും വിഡിയോയിൽ കാണിക്കുകയുണ്ടായി. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. വീഡിയോ കണ്ടവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ശരത്തിന്റെ പുതിയ വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *