മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ ടെലിവിഷൻ പരമ്പരയായിരുന്നു ചക്കപ്പഴം. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടിക്ക് വലിയ ആരാധകരായിരുന്നു ഉണ്ടായിരുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ ആണ് ആരാധകർ കണ്ടിരുന്നത്.പെട്ടെന്ന് പരമ്പര അവസാനിപ്പിക്കുകയായിരുന്നു. ഫ്ലവേഴ്സിലെ തന്നെ മറ്റൊരു പരമ്പര ആയ ഉപ്പും മുളകിനും പകരം എത്തിയതായിരുന്നു കുഞ്ഞുണ്ണിയും കുടുംബവും.
വളരെ കുറച്ച് എപ്പിസോഡുകൾ കൊണ്ട് തന്നെ പ്രേക്ഷകരെ കീഴടക്കാൻ ചക്കപ്പഴത്തിനായി.പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകം ഫാൻസ് ഗ്രൂപ്പുകൾ ആരാധകർ തുടങ്ങി. ചക്കപ്പഴം തിരികെ എത്തുന്ന സന്തോഷം പരമ്പരയിലെ കുഞ്ഞുണ്ണിയായ അമൽ രാജ്ദേവാണ് ആരാധകർക്കായി പങ്കുവെച്ചത്. ഇതോടെ ഇഷ്ട പരമ്പര തിരികെ എത്തുന്നതിന്റെ സന്തോഷത്തിൽ ആണ് ആരാധകരും ഇപ്പോൾ.
അശ്വതി ശ്രീകാന്ത് ശ്രുതി രജനികാന്ത് റാഫി എന്നിവരെല്ലാം ചിത്രത്തിൽ ഉണ്ട്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.അതിങ്ങനെ ആയിരുന്നു. “പ്രിയപ്പെട്ടവരേ… പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പുകൾക്കും അഭ്യർത്ഥനകൾക്കും ഫുൾ സ്റ്റോപ്പിട്ടുകൊണ്ട് നിങ്ങളുടെ ചക്കപ്പഴം കുടുംബം വീണ്ടും എത്തുന്നു. പ്ലാവില തറവാട്ടിലേക്ക് പഴയ കളിയും ചിരിയുമായി ഞങ്ങൾ ഇന്ന് മുതൽ ഷൂട്ടിങ് തുടങ്ങുന്നു.
മുൻപുണ്ടായിരുന്ന എല്ലാ പിന്നണിക്കാർക്കും ഇപ്പോൾ കൂടിയ പിന്നണിക്കാർക്കും സ്നേഹം കഥ തുടങ്ങട്ടെ” ഇതായിരുന്നു ചിത്രത്തോടൊപ്പം കുഞ്ഞുണ്ണി പങ്കുവെച്ച കുറിപ്പ്. ചക്കപ്പഴത്തിലെ അഭിനയത്തിന് അശ്വതി ശ്രീകാന്തിന് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു. മികച്ച രണ്ടാമത്തെ നടനായി ചക്ക പഴത്തിലെ സുമേഷ് ആയ റാഫിക്കും സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു. പ്രേക്ഷകരുടെ പ്രിയ പരമ്പര തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും.
View this post on Instagram