പ്രിയതമക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. അമാലിന് ആശംസകളുമായി പ്രിയ താരങ്ങളും…|amaal birthday celebration

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായി സ്ഥാനം നേടിയെടുത്ത നടനാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ നായകനായി കടന്നുവന്ന മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ദുൽഖർ.ആദ്യ കാലങ്ങളിൽ മമ്മൂട്ടിയെ പോലെ അഭിനയിക്കാൻ കഴിയുമോ എന്നാണ് ആരാധകർ ചോദിച്ചിരുന്നത്. എന്നാൽ തന്റെ അഭിനയമികവും കൊണ്ട് മലയാളി പ്രേക്ഷകരെ മുഴുവൻ കയ്യിലെടുക്കാൻ ദുൽഖറിനായി. സോഷ്യൽ മീഡിയകളിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

   

അത്തരത്തിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. തന്റെ പ്രിയതമയായ അമാലിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. കുഞ്ഞിക്ക എന്നാണ് ആരാധകർ സ്നേഹത്തോടെ ദുൽഖർ സൽമാനെ വിളിക്കാറുള്ളത്. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാംനിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറ്. അത്തരത്തിൽ ഏറ്റെടുക്കുകയാണ് ദുൽഖറിന്റെ പുതിയ ചിത്രങ്ങൾ. അമാലിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു.

നമ്മൾ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം വർഷങ്ങൾ ഇവിടെ ഓർക്കുന്നു. ഈ സമയമെല്ലാം എങ്ങോട്ടാണ് പോകുന്നത്. എനിക്ക് പ്രായം കൂടുന്നു നീ ഇപ്പോഴും അങ്ങനെ തന്നെ ആണ്. ഞാൻ അകലെയായിരിക്കുമ്പോഴും എന്നെ ചേർത്ത് പിടിച്ചതിന് നന്ദി. മറിയത്തിന് വേണ്ടിഎന്റെ കൂടി കടമകൾ ചെയ്യുന്നതിന് നന്ദി. ലോകം കാണാൻ എന്നോട് ഒപ്പം നിൽക്കുന്നതിനും നന്ദി. നിനക്ക് മികച്ച ഒരു പിറന്നാൾ ദിവസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ ആയിരുന്നു ദുൽഖറിന്റെ ക്യാപ്ഷൻ. ദുൽഖറിന്റെ പുറമേ നിരവധി താരങ്ങളാണ് അമാലിനെ പിറന്നാളാശംസകളുമായി എത്തിയത്. നസ്രിയ അടക്കം നിരവധി താരങ്ങൾ ഇൻസ്റ്റാഗ്രാമിൽ ആശംസകൾ കുറിച്ച്. മറിയം എന്നാണ് ഇരുവരുടെയും മകളുടെ പേര്. ഇരുവരും ചേർന്ന് നിൽക്കുന്ന ഒരുപാട് ചിത്രങ്ങൾ ആണ് ദുൽഖർ പങ്കുവെച്ചത്. നിരവധി പേരാണ് ആശംസകളുമായി ചിത്രത്തിന് താഴെ എത്തുന്നത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *