ദുബായിൽ അടിച്ചുപൊളിച്ചു അഹാന!! ദുബായുടെ രാത്രി കാഴ്ചകൾക്കൊപ്പം കിടിലൻ ലുക്കിൽ താരം. ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ. | Ahaana Share New Photos

രാജീവ് രവി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ മലയാളികൾക്ക് എല്ലാം വളരെയധികം പരിചിതമായ താരമാണ് അഹാന. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിലൂടെ കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ താരത്തിന് സാധിച്ചു. തുടർന്ന് മലയാളത്തിലെ മുൻനിര നായകന്മാരുടെ ഒപ്പം നല്ല കഥാപാത്രങ്ങൾ താരം മലയാളികൾക്കായി സമ്മാനിച്ചു. സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായ താര കുടുംബമാണ് കൃഷ്ണകുമാറിന്റെത്.

   

കൃഷ്ണകുമാറിന്റെ നാലു മക്കളും. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ്. ഇപ്പോൾ ദുബായിൽ അടിച്ചുപൊളിക്കുകയാണ് അഹാന . ദുബായിയുടെ രാത്രി കാഴ്ചകൾ പങ്കുവെച്ചുകൊണ്ട് താരം നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അമ്മയെയും അച്ഛനെയും അതുപോലെ മലയാളത്തിലെ സിനിമ താരം രജിഷ വിജയനെയും കാണാൻ സാധിക്കും.

ദുബായ് ഷോപ്പിങ്ങിന്റെ ചിത്രങ്ങളും ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കു വച്ചിരിക്കുന്നു. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. പുതിയ ഫോട്ടോഷോട്ടുകൾ ആയി വലിയ തിരക്കിലാണ് താരം ഇപ്പോൾ. അഹാന പങ്ക് വയ്ക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ചിത്രങ്ങൾക്ക് എല്ലാം തന്നെ ഒരുപാട് ലൈക്കുകളും കമന്റുകളും ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. പുതിയ ലുക്കിൽ വളരെ മനോഹരിയായിരിക്കുന്നു എന്ന് ആരാധകർ അഭിപ്രായപ്പെട്ടു. യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് അഹാന. ഷൂട്ടിങ്ങിനിടയിലും യാത്രകൾക്കായി താരം സമയം കണ്ടെത്താറുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ആണ് അഹാനക്കുള്ളത്. ഇനിയും ദുബായ് കാഴ്ചകൾ കാണാനായി ആരാധകർ കാത്തിരിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *