മണിയൻപിള്ള രാജുവിന്റെ മകൻ വിവാഹിതനായി. അമ്പലത്തിൽ വെച്ച് നടന്ന ലളിതമായ വിവാഹത്തിന് സാക്ഷിയായി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ. | Niranjan Wedding Video

മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജൻ വിവാഹിതനായി. വധു നിരഞ്ജന. ഇവരുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അതിഗംഭീരമായി ആഡംബരമായി നടക്കേണ്ട വിവാഹം അമ്പലനടയിൽ വെച്ച് ലളിതമായാണ് നടത്തിയിരിക്കുന്നത്. അതെല്ലാവരും പ്രശംസിക്കുക തന്നെ ചെയ്യുന്നു. അധികം ആഡംബരമില്ലാതെ ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായാണ് വിവാഹം നടത്തിയത്.

   

സാധാരണയായി എല്ലാ താരങ്ങളും മണ്ഡപത്തിലേക്ക് ആണ് എത്താറുള്ളത്. എന്നാൽ ഇവിടെ താരങ്ങളെല്ലാം തന്നെ അമ്പലത്തിലേക്കാണ് എത്തിയത്. മമ്മൂക്കയും ജയറാമും കുഞ്ചനും ജഗതീഷും മിയയും തുടങ്ങിയ മലയാളത്തിലെ നിരവധി താരങ്ങളാണ് വിവാഹത്തിന് സാക്ഷിയായി അമ്പലനടയിൽ ഉണ്ടായിരുന്നത്. മമ്മൂക്കയുടെയും ജയറാമിന്റെയും ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി.

മണിയൻപിള്ള രാജുവിന്റെ മകനെയും മരുമകളെയും നിറഞ്ഞ് അനുഗ്രഹിച്ച തന്നെയാണ് മമ്മൂക്കയും ഭാര്യയും മടങ്ങിയത്. ക്ഷേത്രത്തിനകത്ത് കയറിയ വിവാഹ മുഴുവൻ കാണുന്ന എല്ലാ താരങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഫാഷൻ ഡിസൈനറാണ് നിരഞ്ജന. ഡിസംബർ ആദ്യവാരം വിവാഹമുണ്ടാകുമെന്ന് അറിയിച്ചിരുന്നു എങ്കിലും എന്നാണ് വിവാഹം എന്ന് ആരും തന്നെ തുറന്നു പറഞ്ഞിരുന്നില്ല.

വളരെ പെട്ടെന്ന് ആയിരുന്നു ഈ വിവാഹ ചടങ്ങ് സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായത്. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അമ്പലത്തിലേക്ക് ഇരുവരും വരുന്നതിന്റെയും താലികെട്ടുന്നതിന്റെയും തുടർന്ന് മണ്ഡപത്തിലേക്ക് പോകുന്നതിന്റെയും എല്ലാം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരെല്ലാം ഏറ്റെടുത്തു. സിനിമയിലെ എല്ലാ പ്രമുഖ താരങ്ങളും കുടുംബത്തോടൊപ്പം ആണ് ഈ താര വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *