നീയാണ് ഞങ്ങൾക്കെല്ലാം. ഞങ്ങളുടെ സന്തോഷവും ഞങ്ങളുടെ ലോകവും എല്ലാം നീ തന്നെ. സുധാപ്പുവിനെ കൊഞ്ചിച്ചും കളിപ്പിച്ചും താരാ കല്യാൺ. | Sudharsana Baby New Video

സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായ താര കുടുംബമാണ് താരകല്യാണിന്റേത്. മകളും മരുമകനും അമ്മയും മാത്രമല്ല ഇപ്പോൾ പേരക്കുട്ടിയായ സുദർശനയും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ്. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും കുടുംബം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് അവയെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു വാവയുടെ പിറന്നാൾ ആഘോഷം നടന്നത്.

   

ഇൻസ്റ്റഗ്രാമിലൂടെയും ഇവരുടെ യൂട്യൂബ് ചാനലിലൂടെയും പിറന്നാളിന്റെ ആഘോഷ ദിവസങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ചിരുന്നു. സുധപ്പുവിനെ കളിപ്പിച്ചും കൊഞ്ചിച്ചും ഉള്ള താര കല്യാണിന്റെ പുതിയ വീഡിയോ ആണ് സൗഭാഗ്യ പങ്കു വച്ചിരിക്കുന്നത്. എൻ കണിമലരെ എന്ന സിനിമാഗാനത്തെ പശ്ചാത്തലമാക്കിയുള്ള മനോഹരമായ ഒരു വീഡിയോ ആണ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.

ഇതിൽ സുദർശനിയെ കാണാൻ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകരെല്ലാം അഭിപ്രായപ്പെട്ടു. സുദർശനിയുടെ എല്ലാ വീഡിയോകൾക്കും ആരാധകർ നൽകുന്ന പിന്തുണ വളരെ വലുതാണ് ഇപ്പോൾ പങ്കുവെക്കപ്പെട്ടിരിക്കുന്ന പുതിയ ചിത്രത്തെയും വളരെ വേഗത്തിലാണ് ആരാധകർ വൈറൽ ആക്കിയത്. അമ്മൂമ്മയും പേരക്കുട്ടിയും ആയുള്ള ചിത്രത്തിന് വളരെ പെട്ടെന്നാണ് ലൈക്കുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

ഒത്തിരി സന്തോഷമായിരുന്നു കുഞ്ഞിനെ വീണ്ടും കാണാൻ പറ്റിയതിൽ ആരാധകർക്ക്. സുദർശന ജനിച്ചത് മുതൽ കുഞ്ഞിന്റെ ഓരോ വളർച്ചയും ഇവരെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും തന്നെ അറിയുന്ന കാര്യമാണ്. കുഞ്ഞിന്റെ എല്ലാ പുതിയ വിശേഷങ്ങൾക്കും വലിയ അക്ഷമയോടെയാണ് എല്ലാവരും കാത്തിരിക്കാറുള്ളത്. ഇനിയും സുദർശനയുടെ ക്യൂട്ട് വീഡിയോകൾക്കായി ആരാധകർ കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *