പ്രിയതമക്ക് കിടിലൻ പിറന്നാൾ ആശംസകളുമായി രമേശ് പിഷാരടി…!!! വിശേഷം പങ്കുവെച്ചു താരം.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. നർമം കലർന്ന സംസാര ശൈലിയിലൂടെ മലയാളി പ്രേക്ഷകരെ മുഴുവൻ ആരാധകരാക്കി മാറ്റിയ താരമാണ് പിഷാരടി. മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്ക് എത്തി ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിനായി. സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമായ താരമാണ് രമേഷ് പിഷാരടി. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഈ ചിത്രങ്ങൾക്ക് നൽകുന്ന ക്യാപ്ഷനുകൾ തന്നെയാണ് അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങളുടെ പ്രത്യേകതയും.

   

രസകരമായ ക്യാപ്ഷനുകളാണ് രമേഷ് പിഷാരടി ചിത്രങ്ങൾക്ക് നൽകാറുള്ളത്. തന്റെ ഒഴിവുസമയങ്ങൾ എല്ലാം കുടുംബത്തോടൊപ്പം പങ്കുവെക്കാൻ ആഗ്രഹിക്കുന്ന താരമാണ് അദ്ദേഹം. തന്റെ ഭാര്യക്കും മൂന്ന് മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങൾ നിരന്തരം സോഷ്യൽ മീഡിയ വഴി അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ആണ് ആരാധകർക്കിടയിൽ താരംഗമാവുന്നത്. തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി.

സൗമ്യക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള ചിത്രങ്ങളാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. എന്റെ കിളിക്ക് പിറന്നാൾ ആശംസകൾ എന്ന് പറഞ്ഞുകൊണ്ടാണ് സൗമ്യയുടെ ചിത്രങ്ങൾ പിഷാരടി പങ്കുവെച്ചിരിക്കുന്നത്.നിരവധി താരങ്ങളാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. സിനിമ രംഗത്തും പുറത്തുമുള്ള ഒരുപാട് താരങ്ങൾ സൗമ്യക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്.

സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരമാണ് സൗമ്യ. തന്റെ കുടുംബത്തിന്റെ ചിത്രങ്ങളാണ് കൂടുതലും താരം പങ്കുവെക്കാറുള്ളത്. അതുകൊണ്ടുതന്നെ ആരാധകർക്കെല്ലാം ഒരുപാട് ഇഷ്ടമാണ് സൗമ്യയെ. ഈ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഇപ്പോൾ. കൌണ്ടർ കിങ് എന്നാണ് രമേശ്‌ പിശാരടിയെ ആരാധകർ വിളിക്കാറുള്ളത്. അദ്ദേഹത്തിന്റെ നർമം കലർന്ന കഥകൾ തന്നെ ആണ് പ്രത്യേകത. ഈ അടുത്ത് തന്റെ ഒരു പുസ്തകവും രമേഷ് പിഷാരടി പ്രകാശനം ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *