മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. 2017 പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് അങ്ങോട്ട് കൊട്ടാരം മികച്ച ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരമാണ് ഐശ്വര്യ. മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് ഇതിനോടകം തന്നെ ഐശ്വര്യ തെളിയിച്ചു കഴിഞ്ഞു.
ഈയടുത്ത് പുറത്തിറങ്ങിയ ബ്രഹ്മാണ്ട ചിത്രമായ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ പൂങ്കുഴലി എന്ന കഥാപാത്രം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ തരാമാണ് ഐശ്വര്യ. നിരവധി പേരാണ് ഈ ചിത്രത്തിലെ അഭിനയത്തിന് താരത്തിനു ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ വഴി പങ്കുവെച്ച ചിത്രങ്ങൾ ആണ് ആരാധകർക്കിടയിൽ താരംഗമായി മാറുന്നത്.
ഐശ്വര്യയുടെ പുതിയ ചിത്രമായ അമ്മു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലെ വിശേഷങ്ങളാണ് താരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് വിവിധ ഭാഷകളിലായി ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. താരത്തിനു ആശംസകളുമായി നിരവധി താരങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ എത്തുന്നത്. ഐശ്വര്യ കാണിക്കുന്ന ചെറിയ കുറുമ്പുകളും ഈ ചിത്രങ്ങളിൽ കാണാം.
ഈ ചിത്രവും വലിയ വിജയം ആയിരിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ ഇപ്പോൾ. നിരവധി പേരാണ് ഇപ്പോൾ ഈ ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തുന്നത്. ഒപ്പം ഐശ്വര്യക്ക് ആശംസകളും നേരുന്നുണ്ട്. ഐശ്വര്യ പങ്കുവെച്ചിരിക്കുന്ന ആദ്യ ചിത്രം തന്നെ വളരെ രസകരമായതാണ്. സിനിമയുടെ സംവിധായകൻ ഐശ്വര്യയെ നോക്കി കൈകൂപ്പുന്നത് കാണാം. ഒന്നഭിനയിക്കാൻ വരൂ എന്നാണ് ഐശ്വര്യ ഇതിനു രസകരമായി ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
View this post on Instagram