കുടുംബചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപി.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സൂപ്പർസ്റ്റാർ ആണ് സുരേഷ് ഗോപി. ശക്തമായഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളമനസ്സുകളിലേക്ക് കടന്നു കയറിയ താരമാണ് സുരേഷ് ഗോപി. ഇപ്പോൾ മകൻ ഗോകുൽ സുരേഷും സിനിമാരംഗത്ത് തന്നെ സജീവമാണ്. സുരേഷ് ഗോപിയുടെ പുതിയ സിനിമയായ പാപ്പൻ എന്ന ചിത്രത്തിൽ ഗോകുലും സുരേഷ് ഗോപിയും ഒന്നിച്ച് എത്തിയത് മലയാളികൾക്ക് വലിയ ആവേശം തന്നെ ആയിരുന്നു.

   

സുരേഷ് ഗോപിയുടെ കുടുംബത്തെ കുറിച് അറിയാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഗോകുലം മാധവും ഭവ്യയും ഭാഗ്യയും ഒക്കെ തന്നെ മലയാളികൾക്ക് സുപരിചിതരാണ്.മലയാള സിനിമയുടെ ആക്ഷൻ ഹീറോ എന്ന വിളിപ്പേര് ലഭിച്ച ആളാണ്‌ സുരേഷ് ഗോപി. ഇപ്പോൾ സുരേഷ് ഗോപി പങ്കുവെച്ച് ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അനിയത്തിമാരെ കൈക്കുള്ളിൽ ഒതുക്കി നിൽക്കുന്ന ഗോകുലം മാധവും തമ്മിലുള്ള ചിത്രം ആണ് വൈറൽ ആകുന്നത്.

ഇവരിൽ ഒരാളായ ഭാഗ്യയുടെ പിറന്നാളാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതേ പിറന്നാൾ ദിവസം പായസം ഒരുക്കി രാധികയും കേക്കുമായി എത്തിയ സഹോദരങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. സിനിമയിലും കുടുംബ കാര്യത്തിലും ഹീറോ തന്നെയാണ് സുരേഷ് ഗോപി എന്നാണ് ആരാധകർ പറയുന്നത്.

ഇനിയും ഒരുപാട് ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെതായി പുറത്തിറങ്ങാൻ ഉള്ളത്. പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ഭാഗ്യ സ്റ്റോറി പോസ്റ്റ്‌ ചെയ്തിരുന്നു.എനിക്ക് വലിയ സർപ്രൈസ് തന്ന കുടുംബത്തിനും നന്ദി എന്നാണ് ഭാഗ്യ സ്റ്റോറി ഇട്ടത്. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഈ കുടുംബത്തെ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *