മലയാള സിനിമയുടെ ഈ നിത്യഹരിത നായികയെ മനസ്സിലായോ…? മനസ്സിലായവർ കമന്റ് ചെയ്യൂ..!!

1984ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന് പിന്നീട് മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നായികമാരിൽ ഒരാളായി മാറിയ ശോഭനയുടെ പഴയ കാല ചിത്രമാണ് ഇത്. മലയാള സിനിമാക്കായി നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച താരമാണ് ശോഭന. ഒരു മികച്ച നടിയും മികച്ച നർത്തകയുമാണ് ശോഭന.

   

മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും തിളങ്ങിനിൽക്കുന്ന താരമാണ് ശോഭന. നിരവധി അവാർഡുകളാണ് താരത്തിന്റെ അഭിനയമികവിനുള്ളഅംഗീകാരമായി ലഭിച്ചിട്ടുള്ളത്. രണ്ട് ദേശീയ അവാർഡ് അടക്കംനിരവധി അവാർഡുകൾ ഇതിനോടകം തന്നെ കരസ്ഥമാക്കിയ അതുല്യ പ്രതിഭയാണ് താരം. ഒരു സമയത്ത് സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും പിന്നീട് സുരേഷ് ഗോപി നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ പ്രിയപ്പെട്ട നായിക തിരിച്ചുവരികയായിരുന്നു.

സ്വന്തമായി ഒരു ഡാൻസ് സ്കൂൾ ഇപ്പോൾ ശോഭന നടത്തുന്നുണ്ട്. ഇതിനു പുറമെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളും താരം കയ്കാര്യം ചെയ്യുന്നുണ്ട്. ഒരു കാലത്ത് മലയാള സിനിമയുടെ നായിക സങ്കല്പം ശോഭന ആയിരുന്നു. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ നഗവല്ലിയായി മറ്റൊരു താരത്തെ ചിന്തിക്കാൻ പോലുംമലയാളി പ്രേക്ഷകർക്ക് സാധിക്കുകയില്ല. തന്റെ അഭിനയ ശൈലി കൊണ്ട് സിനിമ ആസ്വാദകരെ മുഴുവൻ ആരാധകരാക്കി മാറ്റിയ താരമാണ് ശോഭന.

ഇന്നുംശോഭനയുടെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. നിലവിലെ സിനിമകളിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമാണ് താരം.തന്റെ നൃത്ത വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയ വഴി ശോഭന പങ്കുവെക്കാറുണ്ട്. മലയാള സിനിമയുടെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും നായികയായി ശോഭന തിളങ്ങിയിട്ടുണ്ട്. ഇന്നും ശോഭനയുടെ ആരാധകർക്ക് ഒരു കുറവും വന്നിട്ടില്ല എന്ന് വേണം പറയാൻ.

Leave a Reply

Your email address will not be published. Required fields are marked *