മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടപ്പെട്ട പരമ്പര ആണ് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന സാന്ത്വനം. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ആസ്വദിക്കുന്നു എന്നതാണ് ഈ പരംപരയുടെ വിജയം. ഇപ്പോൾ സാന്ത്വനത്തിലെ ബാലൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന രാജീവ് പരമേശ്വർ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയകളിൽ തരംഗം ആവുന്നത്.പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് രാജീവ് പരമേശ്വർ.
ഇപ്പോൾ സാന്ത്വനം എന്ന പരമ്പരയിലെ ബാലേട്ടനായി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ് രാജീവ്. ഇപ്പോൾ താരം പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സിനിമയിൽ അഭിനയിക്കാൻ എനിക്ക് താൽപര്യമുണ്ടെന്നും എന്നാൽഅതിനായിആരും സമീപിക്കാറില്ല എന്നും താരം പറഞ്ഞു. ഒരുപാട് ടെലിവിഷൻ പരമ്പരകളിൽ താരം വേഷമിട്ടിട്ടുണ്ട്.
വില്ലൻ വേഷങ്ങൾ ചെയ്തപ്പോൾ ആളുകൾ ദേഷ്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും ചിലർ കുപ്പിയെടുത്ത് തന്നെ എറിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട് എന്നുംരാജീവ് പറഞ്ഞു. ചിപ്പിയും രഞ്ജിത്തും സാന്ത്വനത്തിലേക്ക് വിളിച്ചപ്പോൾ ആശങ്ക ഉണ്ടായിരുന്നു എന്നും പിന്നീട് ആ കഥാപാത്രത്തോട് ചേർന്നു എന്നാണ് രാജീവ് പറയുന്നത്. ഇപ്പോൾഒരുപാട് ആരാധകരുള്ള വ്യക്തിയാണ് രാജീവ് പരമേശ്വർ.സാന്ത്വനത്തിലെ ബാലേട്ടനായി തിളങ്ങി നിൽക്കുകയാണ് രാജീവ്.
ഒരുപാട് ആരാധകരുള്ള പരമ്പര ആണ് സാന്ത്വനം.പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകം ആരാധകരാണ് ഉള്ളത്.ചാനൽ റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തന്നെയാണ് സാന്ത്വനം പരമ്പര. പരമ്പരയിൽ ചിപ്പിയുടെ ഭർത്താവായി ആണ് രാജീവ് വേഷമിടുന്നത്. ഇതിനോടകം തന്നെ ഒരുപാട് പ്രേക്ഷകരെ കയ്യിലെടുക്കാൻ രാജീവിനെ സാധിച്ചു.ഇനിയും സിനിമകളിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്.