കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷമാക്കി ചാക്കോച്ചൻ!!!! മലയാളികളുടെ സ്വന്തം എവർഗ്രീൻ റൊമാന്റിക് ഹീറോക്ക് ആശംസകൾ നൽകി ആരാധകരും… | Birthday Celebration

മലയാള ചലച്ചിത്രരംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നിൽക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേ കുഞ്ചാക്കോ ബോബന് നിരവധി ആരാധകരാണ് സ്വന്തമായിട്ടുള്ളത്. ന്നാ താൻ കേസ് കൊട് ചലച്ചിത്രം ആയിരുന്നു ഏറ്റവും പുതിയ ചിത്രം. തിയേറ്ററുകൾ നിറയെ കയ്യടികൾ നേടിയ ഒരു ചലച്ചിത്രം കൂടിയായിരുന്നു അത്. ഇതിലെ ചാക്കോച്ചന്റെ ഡാൻസ് സോഷ്യൽ മീഡിയ മുഴുവൻ ഒരുപാട് വൈറൽ ആക്കിയ ഒന്നും കൂടിയായിരുന്നു.

   

താരത്തിന്റെ എല്ലാ പുതിയ വിശേഷങ്ങൾളും കേൾക്കാൻ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇപ്പോൾ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മകനായ ഇസഹാക്കിനെയും ഭാര്യയായ പ്രിയയെയും അടുത്തുനിർത്തിക്കൊണ്ട് കുടുംബത്തോടും കൂടി ചേർന്ന് കേക്ക് മുറിച്ചു ആഘോഷിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

തനിക്കായി ഒരുക്കിയ ഈ പിറന്നാൾ ആഘോഷത്തിന് എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ കുഞ്ചാക്കോ ബോബൻ വീഡിയോ പങ്കു വെച്ചിരുന്നു. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ നിരവധി ലൈക്കുകളും കുഞ്ചാക്കോ ബോബന് പിറന്നാൾ ആശംസകൾ നൽകി മുന്നോട്ടുവന്നിരിക്കുന്നത്.

വീഡിയോയിൽ ഇസഹാക്കിനെ കാണാൻ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന താരത്തിന്റെ എല്ലാ വീഡിയോകൾക്കും ചിത്രങ്ങൾക്കും നിരവധി ആരാധകരാണ് അവരുടെ സ്നേഹം പങ്കുവയ്ക്കാറുള്ളത്. കുടുംബത്തോടൊപ്പം ചെറിയ ആഘോഷത്തോടുകൂടി നടന്ന താരത്തിന്റെ പിറന്നാൾ സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആഘോഷമാക്കി തീർത്തു.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *