മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് സൗഭാഗ്യയുടേത്. താരവും അമ്മ താര കല്യാണും ശുഭലക്ഷ്മി അമ്മയും മകൾ സുദർശനയും ഭർത്താവ് അർജുനും എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ആണ്. സോഷ്യൽ മീഡിയകളിൽ ഇത്രയധികം സജീവമായ മറ്റൊരു താരകുടുംബം ഉണ്ടാകില്ല എന്നുവേണം പറയാൻ. അത്രത്തോളം പ്രേക്ഷകരുമായി അടുത്തുനിൽക്കുന്ന കുടുംബമാണ് ഇവരുടെത്. ഇവരുടെ ഓരോ വിശേഷങ്ങളും യൂട്യൂബ് ചാനൽ വഴി ഇവർ പങ്കുവെക്കാറുണ്ട്. ഈ വീഡിയോകൾക്കെല്ലാം നിരവധി കാഴ്ചക്കാരാണ് ഉള്ളത്.
ഇപ്പോൾ ഇവരെക്കാൾ എല്ലാം ആരാധകർ ഇവരുടെ കുടുംബത്തിലെ ചെറിയ അംഗം സുധമോൾക്കാണ്. സുധക്കുട്ടിയുടെ കുസൃതികളും സന്തോഷവും എല്ലാം ഇവർ പങ്കുവെക്കാറുണ്ട്. സൗഭാഗ്യക്കും അർജുനും ഷൂട്ടിങ് തിരക്കുകൾ ഉള്ളതിനാൽ താരാ കല്യാണിന്റെ അടുത്ത് സുധാപ്പുവിനെ ആക്കുന്നതും സുധാപ്പുവിന് വേണ്ടി ഒരു ദിവസം ചിലവഴിക്കുന്നതും ആണ് വിഡിയോയിൽ താര കല്യാൺ പങ്കുവെച്ചിരിക്കുന്നത്.
സുധമോളെ കളിപ്പിക്കുന്നതും ഉറക്കുന്നതും എല്ലാം വിഡിയോയിൽ കാണാം. കാണുന്നവരുടെ മുഴുവൻ മനസ്സ് നിറക്കുന്ന വീഡിയോ ആയിരുന്നു ഇത്. ഇതിനുശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി സൗഭാഗ്യ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരുടെ മുഴുവൻ കണ്ണ് നനയിക്കുന്നത്. ഒരു ദിവസം മുഴുവൻ സുധപ്പുവിനോപ്പം നിന്നിട്ട് വൈകുന്നേരം അർജുൻ വന്ന് വിളിക്കാൻ നേരം കരയുന്ന താര കല്യാണിന്റെ വീഡിയോ ആണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്.
ഒരേ സമയം ആരാധകരെ മുഴുവൻ കരയിക്കുന്ന വീഡിയോ ആയിരുന്നു ഇത്. സുധപ്പുവിനെ കൊടുത്തു കഴിഞ്ഞിട്ടും മതിവരാതെ കാറിനകത്തു കയറി ഉമ്മ വെക്കുന്നതും കാണാം. നിങ്ങൾ ഒരു പെൺകുട്ടിയുടെ അമ്മയാണെങ്കിൽ നിങ്ങൾക്കിതു മനസ്സിലാകും എന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ കണ്ണ് നനയിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമെന്റുകളുമായി എത്തുന്നത്.