ഒരു നിയോഗം പോലെ മലയാള സിനിമയിലേക്ക് കടന്നുവന്ന നർമ്മത്തിന് പുതിയൊരു രൂപം നൽകിയ ശ്രീ ജഗതി ശ്രീകുമാറിന്റെ ചിത്രമാണ്താഴെ കാണുന്നത്. അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി ശ്രീകുമാർ ലോകത്തേക്ക് കടന്നു വരുന്നത്. തന്റെ മൂന്നാം വയസ്സിൽഅച്ഛനും മകനും എന്ന ചിത്രത്തിൽജഗദീഷ് കുമാർ അഭിനയിച്ചു അദ്ദേഹത്തിന്റെ അച്ഛൻ തന്നെയായിരുന്നു സിനിമയുടെ തിരക്കഥ. മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി ജോലി ചെയ്യവേയാണ് സിനിമയിലേക്കുള്ള ആദ്യ കാൽവെപ്പ് സംഭവിക്കുന്നത്.
ചട്ടമ്പി കല്യാണി എന്ന ചിത്രത്തിലെ അടൂർ ഭാസിയുടെ ശിങ്കിടിയായി വേഷമണിഞ്ഞ അദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു പിന്നീട് അങ്ങോട്ടാണ് ജഗതി ശ്രീകുമാറിൽ നിന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യസാമ്രാട്ടിലേക്കുള്ള ജൈത്രയാത്ര തുടരുന്നത്. 1500ൽ പരം സിനിമകളിൽ ജഗതിശ്രീകുമാർ വേഷപ്പകർച്ച നടത്തി. സ്വതസിദ്ധമായ ശൈലിയിലൂടെപ്രേക്ഷകരെ മുഴുവൻ അദ്ദേഹം രസിപ്പിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിരവധി പേർ മലയാള സിനിമയുടെ ഹാസ്യലോകത്തേക്ക് കടന്നുവന്നു.2012 മാർച്ച് 10നാണ് കേരളത്തെ മുഴുവൻ നടുക്കിയ അപകടം നടക്കുന്നത്.
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്ത് പാണമ്പ്ര വളവിൽ വെച്ചാണ് ജഗതി ശ്രീകുമാർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുന്നത്.അപകടത്തിൽ ജഗതി ശ്രീ കുമാറിനെ ഗുരുതര പരിക്ക് സംഭവിച്ചു. പരി ക്കിനെ തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മലയാളക്കരയെ മുഴവൻ തന്റെ ഒരു അനക്കം കൊണ്ട് പോലും ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട് ആ ഒരു ദിവസം മലയാളക്കരയെ മുഴുവൻ സങ്കടത്തിലാഴ്ത്തി. ഇപ്പോഴും അദ്ദേഹം പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
2022 മമ്മൂട്ടി നായകനായ സിബിഐ ഫൈവ് എന്ന ചിത്രത്തിലൂടെ ജഗതി ശ്രീകുമാർ ഒരു നീണ്ട ഇടവേളക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തി.തീയേറ്ററുകളെ ഒരേ സമയം സങ്കടപ്പെടുത്തിയതും സന്തോഷപ്പെടുത്തിയതും ആയിരുന്നു ജഗതി ശ്രീകുമാർ എന്നാ മുടിചൂടാ മന്നന്റെ തിരിച്ചു വരവ്. ആരാധകർ എല്ലാം എഴുന്നേറ്റു നിന്നാണ് അദ്ദേഹത്തിന്റെ തിരിച്ചു വരവിനെ സമീപിച്ചത്.ഒരു കാലഘട്ടം മുഴുവൻ മലയാളകരയെ ചിരിപ്പിച്ച അമ്പിളി ചന്തത്തിന്റെ പുതിയ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമലോകം.