എനിക്ക് ഈ ഭൂമിയിൽ ഏറ്റവും ഇഷ്ട്ടമുള്ള വ്യക്തി എന്റെ അമ്മയാണ്..!!! അല്ലിയുടെ കുഞ്ഞു ഡയറിയിലെ നിഷ്ക്കളങ്കമായ വരികൾ പങ്കുവെച്ചു സുപ്രിയ.

മലയാള സിനിമയുടെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് പൃഥ്വിരാജിന്റെത്. പൃഥ്വിരാജ് സുപ്രിയയുംമലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ജേണലിസ്റ്റ് ആയിരുന്ന സുപ്രിയ ഇപ്പോൾ സിനിമ നിർമാണ മേഖലയിലേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമാണ് താരം. സുപ്രിയ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടമാണ്.

   

ഇപ്പോൾ സുപ്രിയ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ആരാണ് ഈ ഭൂമിയിലെ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി എന്ന ചോദ്യത്തിന് മകൾ അലംകൃത എഴുതിയിരിക്കുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയ വഴി സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. ഭൂമിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി എന്റെ അമ്മയാണ്. എന്റെ അമ്മയ്ക്ക് എന്നോട് വളരെ ഇഷ്ടമാണ് എന്നെ അമ്മ ഒരുപാട് സ്ഥലങ്ങളിൽ കൊണ്ടുപോകും.

ഞങ്ങൾ ഒരുമിച്ച് പാചകം ചെയ്യും. എനിക്ക് രസകരമായ ഒരുപാട് ക്ലാസുകൾ നൽകും. ഞങ്ങൾ ഒരുമിച്ച് കളിക്കാറുണ്ട്. അമ്മ എന്നെ പുതിയ കാര്യങ്ങൾ പഠിപ്പിക്കും. ഞാൻ വലിയ ആകണം എന്നാണ് അമ്മയുടെ ആഗ്രഹം. അമ്മയെ ഒരുപാട് സ്നേഹിക്കുന്നു. ഇങ്ങനെയായിരുന്നു കുഞ്ഞ് അലംകൃത അമ്മയ്ക്ക് വേണ്ടി എഴുതിയത്. ഈ കുറിപ്പാണ് സോഷ്യൽ മീഡിയ വഴി സുപ്രിയ പങ്കുവെച്ചത്.

അമ്മയാവുക എന്നത് ചെറിയ കാര്യമല്ല. എനിക്ക് എന്നിൽ തന്നെ സംശയം ഉണ്ടായിരുന്നു ഞാൻ അല്ലിക്കു വേണ്ടി ശരിയായ കാര്യങ്ങൾ ആണോ ചെയ്യുന്നത് എന്ന്. എന്നാൽ ഇന്ന് എനിക്ക് വളരെ അഭിമാനവും ഞാൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ശരിയാണ് എന്ന് അല്ലിയുടെ ഡയറിയിലെ ഈ കുറിപ്പ് കാണുമ്പോൾ തോന്നുന്നു. ഇങ്ങനെയാണ് സുപ്രിയ ഈ കുറിപ്പ് പങ്കുവെച്ച് എഴുതിയത്. നിരവധി പേരാണ് ഇതിൽ താഴെ കമന്റുകളുമായി എത്തുന്നത്. അല്ലിയുടെ നിഷ്കളങ്കമായ ഈ കുറിപ്പിൽ അവളുടെ അമ്മയോടുള്ള എല്ലാ സ്നേഹവും ഉണ്ട് എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *