ജനപ്രിയനായകൻ എന്നാൽ അതിനു മലയാളി മനസ്സിൽ ഒരേ ഒരു ഉത്തരമേ ഉള്ളൂ ദിലീപ്. സോഷ്യൽ മീഡിയയിൽ ദിലീപിന് പിറന്നാളാശംസകൾ നൽകി ആരാധകർ. മിമിക്രി കലാകാരനായി ആരംഭിച്ച് കലാരംഗത്ത് എന്റെ തന്റെതായ സ്ഥാനം ഊട്ടിയുറപ്പിച്ച വ്യക്തിയാണ് ദിലീപ്. ഇപ്പോൾ ഇതാ ദിലീപിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് സിനിമാ ലോകത്ത് നിരവധി താരങ്ങളാണ് മുന്നോട്ടുവന്നിരിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ വൈറലായിരിക്കുന്നത് സ്വന്തം മകൾ മീനാക്ഷി കൊടുത്ത പിറന്നാൾ സമ്മാനം ആണ്. മീനാക്ഷി തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച് ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
വർഷങ്ങൾക്കു മുമ്പ് കുഞ്ഞു മീനാക്ഷിയോട് കവിളിൽ ചേർന്ന് നിൽക്കുന്ന അച്ഛന്റെ ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. എക്കാലത്തെയും ജീവൻ അടിക്കുറിപ്പാണ് ചിത്രത്തിന് മീനാക്ഷി നൽകിയിരിക്കുന്നത്. അമ്മയായ മഞ്ജു വാര്യർ പകർത്തിയ ചിത്രംകൂടിയാണ് എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. ചിത്രം പോസ്റ്റ് ചെയ്ത ഉടൻതന്നെ ആരാധകർ രംഗത്തെത്തി. അച്ഛന്റെ മോള് തന്നെ എന്നതായിരുന്നു ഭൂരിഭാഗം കമന്റുകൾ. കഴിഞ്ഞ ആഴ്ച തന്നെയായിരുന്നു മകൾ മഹാലക്ഷ്മിയുടെ യും പിറന്നാൾ. ആ പിറന്നാളിനും മീനാക്ഷി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആശംസകൾ നൽകിയിരുന്നു.
ദിലീപിന്റെയും കാവ്യയുടെയും മകളായ മഹാലക്ഷ്മിക്ക് ആരാധകർക്കിടയിൽ വളരെയധികം ജനപ്രിയത നിലനിൽക്കുന്നുണ്ട്. മാമാട്ടിക്കുട്ടി എന്ന് വിളിക്കുന്ന താരത്തിനെ മകളുടെ ചിത്രങ്ങളും വീഡിയോകളും വളരെ വേഗത്തിലാണ് ആരാധകർ ഏറ്റെടുക്കുന്നത്. അച്ഛനും അമ്മയും സിനിമാ ലോകത്ത് സജീവമായി നിലനിൽക്കുന്നുണ്ടെങ്കിലും മകളായ മീനാക്ഷിക്ക് അതിലൊന്നും തന്നെ യാതൊരു താൽപര്യവുമില്ല. ചെന്നൈയിൽ എംബിബിഎസ് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുള്ള ഒരുക്കത്തിലാണ്.
അധികം ആരോടും സംസാരിക്കാത്ത സോഷ്യൽ മീഡിയയിൽ അധികം ഇടപെടാത്ത ഒരാളാണ് മീനാക്ഷി. മീനാക്ഷി ഇപ്പോൾ അച്ഛനെക്കുറിച്ച് പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തെ തന്നെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ നോക്കിനിൽക്കുന്നത്. ലോകം മുഴുവൻ അച്ഛനെ കുറ്റപ്പെടുത്തിയപ്പോഴും അവളാണ് അച്ഛനോടൊപ്പം നിന്നത്, അച്ഛനോടൊപ്പം നിന്ന ഏക വ്യക്തിയും മീനാക്ഷി തന്നെയാണ് എന്നാണ് ആരാധകർ പങ്കുവെക്കുന്ന അഭിപ്രായങ്ങൾ. അച്ഛന് ആദ്യം തന്നെ പിറന്നാളാശംസകൾ നൽകിയ മീനാക്ഷിക്ക് പ്രശംസകളും ആശംസകളും സോഷ്യൽ മീഡിയ നൽകുന്നു.