മോഡേൺ നാഗവല്ലിയായി തിളങ്ങി ബിഗ്‌ബോസ് ഫെയിം ദിൽഷ പ്രസന്നൻ;

ബിഗ്‌ബോസ് എന്ന ടീവി റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ദിൽഷ പ്രസന്നൻ. ഇപ്പോഴിതാ മോഡേൺ നാഗവല്ലി ആയി മലയാളി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ് താരം. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മോഡേൺ നാഗവല്ലി എന്ന അടിക്കുറിപ്പോടെ ആണ് ദിൽഷ സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

   

ചിത്രത്തിനോടൊപ്പം മണിച്ചിത്രത്താഴ് എന്ന ഹിറ്റ് ചിത്രത്തിലെ “ഒരു മുറൈ വന്ത് പാറായോ” എന്ന പാട്ടിനു ചുവടു വെച്ചാണ് താരം ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാവുന്നത്. ഡി ഫോർ ഡാൻസ് എന്ന ടീവി ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആണ് ദിൽഷ പ്രസന്നൻ കുടുംബപ്രേക്ഷകർക്ക് ഇടയിലേക്ക് കടന്നു വരുന്നത്. എന്നാൽ ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആണ് ദിൽഷ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നത്.

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ ആദ്യത്തെ വനിതാ വിന്നർ കൂടി ആണ് ദിൽഷ. സീസൺ അവസാനിച്ചെങ്കിലും മത്സരാർത്ഥികൾ എല്ലാം സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്. നിരവധി ഫാൻസ്‌ ഗ്രൂപ്പുകളും ഇവർക്കായി ഉണ്ട്. ദിൽഷയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മോഡേൺ നാഗവല്ലിയെ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

താരത്തിനായി വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത് ആൻ ആൻസി ആണ്. വികാസാണ് ദിൽഷയെ മോഡേൺ നാഗവല്ലി ആയി മക്ക അപ്പ് ചെയ്തിരിക്കുന്നത്. ദിൽഷയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മോജിനാണ്. നവമാധ്യമങ്ങളിൽ സജീവമാണ് ദിൽഷ പ്രസന്നൻ. ബിഗ്‌ബോസ് എന്ന ഒറ്റ ഷോയിലൂടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ തരംഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *