നാടൻ ലുക്കിൽ അതീവ സുന്ദരിയായി തിളങ്ങി അഭയ ഹിരണ്മയി; അഭയ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച പുതിയ ചിത്രം വൈറൽ.

പിന്നണി ഗായക ലോകത്തെ വേറിട്ട ഒരു ഗായികയാണ് അഭയ ഹിരണ്മയി. നാക്കു പെൻഡ നാക്കു ടാകാ എന്ന ഇന്ദ്രജിത് നായകനായ സിനിമയിലൂടെ ആണ് പിന്നണി ഗായകലോകത്തേക്ക് അഭയ ഹിരണ്മയി കടന്നു വരുന്നത്. ഗോപി സുന്ദർ ആയിരുന്നു ചിത്രത്തിന്റെ സംഗീതസംവിധാനം. എന്നാൽ ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ ആസ്‌പദമാക്കിയുള്ള ഗാനം ആലപിച്ചാണ്.

   

മലയാളമനസ്സുകളിൽ അഭയ ഹിരണ്മയി ഇടം പിടിക്കുന്നത്. സോഷ്യൽ മീഡിയകളിൽ സജീവമാണ് അഭയ. താരം ഗോപി സുന്ദറുമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ഒരുപാട് ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചിരുന്നു. എന്നാൽ ഈ അടുത്താണ് ഗോപി സുന്ദർ വിവാഹിതനാവുന്നത്. സിനിമ പിന്നണി ഗായിക അമൃത സുരേഷിനെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

ഇതിനെ തുടർന്ന് ഒരുപാട് സൈബർ ആക്രമണങ്ങൾക്കും താരം ഇരയാവുകയുണ്ടായി. ഇപ്പോഴിതാ ചിങ്ങം ഒന്നിന് നാടൻ സാരിയിൽ ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അഭയ. ഈ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. സാധാരണയായി മോഡേൺ ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള താരം.

ഇപ്പോഴിതാ എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നുകൊണ്ടാണ് തന്റെ പുതിയ ചിത്രം പങ്കുവെച്ചത്. അഭയ ഒരു മോഡൽ കൂടി ആണ്. പിരിഞ്ഞു പോയവർ കണ്ണ് നിറഞ്ഞു കാണട്ടെ എന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിൽ അഭയ ഒരു മഹാലക്ഷ്മിയെ പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും പുതിയ ചിത്രം തരംഗമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *