ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് നടനവിസ്മയം ലാലേട്ടനും പ്രിത്വിരാജ്ഉം കൈകോർത്തു . എമ്പുരാൻ എന്നാണ് ചിത്രത്തിന്റെ പേര്. ലൂസിഫർ ബോക്സ് ഓഫീസുകളിൽ കളക്ഷൻ വാരിക്കൂട്ടിയ ഒരു ചിത്രമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങൾക്കു വിരാമം ഇട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം സുപ്രിയമേനോൻ ആണ് ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പങ്കുവെച്ചത്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ.
ഒരുപാട് മാസ്സ് എലെമെന്റ്സുകൾക്ക് പ്രാധാന്യം നൽകിയ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ പ്രദർശനം തീയേറ്ററുകൾ ഇളക്കി മറിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പൃഥ്വിരാജ് കൊടുത്ത ഒരു ഇന്റർവ്യൂവിൽ താരം ഞാൻ ഉടനെ പോവുകയാണ് ലാലേട്ടനെ കാണണം എന്ന് പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു ഒരുപാട് ട്രോളുകൾ ഇതുമായി ബന്ധപ്പെട്ട് വന്നിരുന്നു.
അതിനു പിന്നാലെ ആണ് സോഷ്യൽ മീഡിയകളിൽ ഇവർ ഒന്നിച്ചുള്ള ചിത്രം ഷെയർ ചെയ്യുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ലാലേട്ടൻ എബ്രഹാം ഖുറേഷി ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ലാലേട്ടന്റെ സിനിമ ജീവിതത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫർ. മുരളി ഗോപി ആണ് ചിത്രത്തിനെ തിരക്കഥ രചിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ടാണ് നവമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അടുത്ത വർഷം ആയിരിക്കും ചിത്രം പ്രേക്ഷകർക്ക് മുൻപിൽ പ്രദർശനം ആരംഭിക്കുക. എന്തായാലും എബ്രഹാം ഖുറേഷിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എമ്പുരാൻ അടുത്തവർഷം തന്നെ പ്രകേക്ഷകരിലേക്ക് എത്തും.
View this post on Instagram
View this post on Instagram