പിറന്നാൾ ആഘോഷമാക്കി പ്രിയതാരം സുഹാസിനി. ഒത്തുകൂടുന്ന ചിത്രങ്ങൾ പങ്കുവെച്ച് താരം.

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് സുഹാസിനി. 1983 പത്മരാജൻ സംവിധാനം ചെയ്തമമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കുള്ള സുഹാസിനിയുടെ കടന്നുവരവ്. എന്നാൽ ആദ്യ സിനിമ തമിഴിലായിരുന്നു. 1980 റിലീസായ നെഞ്ചയ് കിള്ളാതെ എന്ന സിനിമയിലൂടെയാണ് തന്റെ അഭിനയ ജീവിതം സുഹാസിനി ആരംഭിക്കുന്നത്.

   

ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ളസംസ്ഥാന പുരസ്കാരം തമിഴ്നാട് സർക്കാരിൽ നിന്നും സുഹാസിനി കരസ്ഥമാക്കി. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചായ ഗ്രഹണത്തിന് ബിരുദം നേടുന്ന ആദ്യ വനിതയാണ് സുഹാസിനി. സംസ്ഥാന അവാർഡ് കൂടാതെ 1986 പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി. രണ്ടുതവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും സുഹാസിനിയെ തേടിയെത്തി.

ഒരു അഭിനേത്രി മാത്രമല്ല സംവിധായക കൂടിയാണ് സുഹാസിനി. 1995 ഇന്ദിര എന്ന തമിഴ് ചിത്രം എഴുതി സംവിധാനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകൻ മണി രത്നമാണ് സുഹാസിനിയുടെ ഭർത്താവ്. ഇപ്പോൾ തന്റെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം61 പിറന്നാൾ ആഘോഷിക്കുന്ന സുഹാസിനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സിനിമാരംഗത്ത് പ്രശസ്തരായ ഒട്ടനവധി താരങ്ങൾ പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു.അതീവസുന്ദരിയായാണ് സുഹാസിനി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. പഴയ സുഹാസിനിക്ക് ഒരു മാറ്റവും ഇല്ല എന്നാണ് ആരാധകർ കമന്റിൽ പറയുന്നത്.സുഹാസിനിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയകളിൽ തരംഗമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *