പാച്ചുവിന്റെ ആദ്യത്തെ ഓണം കളർ ആക്കി നടി ഡിമ്പിൾ റോസും കുടുംബവും.

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് ഡിമ്പിൾ റോസ്. ഇപ്പോൾ മിനിസ്ക്രീൻ രംഗത്ത് അത്ര സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച വ്യക്തിയാണ് ഡിമ്പിൾ. ചെറുപ്പം തൊട്ടേ മിനിസ്ക്രീൻ രംഗത്ത് സജീവമായിരുന്ന വ്യക്തിയാണ് താരം. ടെലിവിഷൻ രംഗത്ത് ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഡിമ്പിൾ. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയ താരത്തിന് ഒരുപാട് സബ്സ്ക്രൈബേർസ് ആണ് ഉള്ളത്. ഇപ്പോൾ തന്റെ പുതിയ വീഡിയോയുമായി ആരാധകരുടെ മനസ്സു കീഴടക്കുകയാണ് താരം.

   

തന്റെ കുടുംബത്തിലെ ഓണാഘോഷത്തിന്റെ വിശേഷങ്ങൾ ആണ് യൂട്യൂബ് വഴി താരം പങ്കുവെച്ചത്. പാച്ചുവിന്റെ ആദ്യത്തെ ഓണം എന്നു പറഞ്ഞു കൊണ്ടാണ് താരം വീഡിയോ ഇട്ടിരിക്കുന്നത്. കുഞ്ഞു പാച്ചുവിന് മുണ്ടും ഷർട്ട് മണിയിച്ച് സുന്ദരനാക്കി ആദ്യ ഓണത്തിന് ഒരുക്കുന്ന വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. കൂടാതെ തന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും പ്രേക്ഷകർക്ക് മുൻപിൽ പരിചയപ്പെടുത്തുന്നുണ്ട്.

തന്റെ യൂട്യൂബ് ചാനലു വഴി എല്ലാ വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പ്രസവത്തിനുശേഷം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ എല്ലാം സോഷ്യൽ മീഡിയ വഴി താരം പറഞ്ഞിരുന്നു. പ്രസവം കഴിഞ്ഞ് നൂറു ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ കണ്ടത് എന്നും താരം പറഞ്ഞിരുന്നു. നൂറു ദിവസങ്ങൾ എന്നത് നൂറു വർഷങ്ങൾ പോലെയായിരുന്നു എന്നും അത് വലിയ പാഠമായിരുന്നു എന്നും എല്ലാം ഡിമ്പിൾ വെളിപ്പെടുത്തിയിരുന്നു ഇപ്പോൾ തന്റെ മകന്റെ ആദ്യത്തെ ഓണം ആഘോഷമാക്കുകയാണ് താരം.

പാച്ചുവിന്റെ കുട്ടിക്കുറുമ്പുകളും വീഡിയോയിൽ കാണാം. മിനി സ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തരം വേഷമിട്ടിട്ടുണ്ട് തെങ്കാശിപ്പട്ടണം എന്ന സിനിമവളരെ ശ്രദ്ധയുമായിരുന്നു.വളരെ കൊച്ചുകുട്ടിയിൽ തന്നെ അഭിനയരംഗത്തേക്ക് എത്തിയ വ്യക്തിയാണ് ഡിമ്പിൾ അഞ്ചു വയസ്സിൽ ആണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും അറിയിക്കാൻ താരം മറക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *