മലയാള സിനിമയുടെ സുവർണ നായികമാർ!!! നാലുപേരും ഇപ്പോഴും സുന്ദരിമാർ തന്നെ.

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കുന്ന സമയമാണ് എണ്പതുകളും തൊണ്ണൂറുകളും. ഈ സമയത്ത് സിനിമ രംഗത്ത് സൗന്ദര്യത്തിന്റെ പ്രതീകമായി നിന്നിരുന്ന താരങ്ങളാണ് ലിസി, സുഹാസിനി, ഖുശ്ബു. ആ സമയങ്ങളിൽ ഇവർ ഇല്ലാത്ത ചിത്രങ്ങൾ ചുരുക്കം ആയിരിക്കും. 1982 പുറത്തിറങ്ങിയ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് കടന്നുവന്ന താരമാണ് ലിസി.

   

ലിസിയുടെ ചിത്രം എന്ന സിനിമയിലെ അഭിനയം എല്ലാം പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. ഒരുകാലത്ത് മലയാളത്തിലും തമിഴിലും നിറസാന്നിധ്യമായി നിന്നിരുന്ന താരമാണ് ലിസി. നൂറോളം മലയാള ചിത്രങ്ങളിൽ ലിസി വേഷമിട്ടിട്ടുണ്ട്. സംവിധായകൻ പ്രിയദർശൻ ആയിരുന്നു ലിസിയുടെ ഭർത്താവ്. പിന്നീട് എന്തൊക്കെയോ കാരണങ്ങളാൽ ഇവർ വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറൽ ആകുന്നത്. സുഹാസിനി ഖുശ്ബു എന്നിവർക്കൊപ്പം ഉള്ള ചിത്രമാണ് ലിസി പങ്കുവെച്ചിരിക്കുന്നത്. വിവർ തമ്മിലുള്ള സൗഹൃദത്തെ പറ്റി മലയാളികൾക്ക് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. സിനിമയിലും പുറത്തും ഒരുപോലെ സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരങ്ങൾ ആണ് ഇവർ. അതുകൊണ്ട് തന്നെ ഇവർ പങ്കുവെക്കുന്ന ഏതൊരു വിശേഷങ്ങളും നിമിഷനേരം കൊണ്ട് ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറ്.

നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താരങ്ങളാണ് ഈ നായികമാർ. ഇവർക്കെല്ലാം ഒരുപാട് ആരാധകർ ആണ് ഉള്ളത്. ഈ സൗഹൃദം എന്നും നിലനിൽക്കട്ടെഎന്നും. വർഷങ്ങൾ കൂടി വരുമ്പോൾ തമ്മിലുള്ള ബന്ധവും ഇരട്ടിയാവുന്നു എന്നാണ് ആരാധകർ കമന്റ്‌ ചെയ്യുന്നത്. ഏതായാലും ഈ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്.

 

View this post on Instagram

 

A post shared by Lissy Laxmi (@lissylaxmi)

Leave a Reply

Your email address will not be published. Required fields are marked *