നവ്യ ചേച്ചിക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ!!! നവരാത്രി ആഘോഷത്തിനു മലയാളികളുടെ പ്രിയ താരങ്ങൾ ഒത്തുകൂടിയപ്പോൾ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയായി മലയാളി മനസ്സുകളിലേക്ക് കടന്നുകൂടിയ താരമാണ് നവ്യ നായർ. പിന്നീട് അങ്ങോട്ട് ഒട്ടേറെ മികച്ച ചിത്രങ്ങളിൽ നായികയായി താരം തിളങ്ങി. ഒരുപാട് ആരാധകരുള്ള താരമാണ് നവ്യ നായർ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായി തിരിച്ചെത്തിയിരിക്കുകയാണ് നാവ്യ നായർ.

   

മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മലയാളികളുടെ പ്രിയ താരങ്ങൾ കണ്ടുമുട്ടിയപ്പോൾ ഉണ്ടായ മനോഹരമായ ചിത്രങ്ങളാണ് നവ്യ നായർ പങ്കുവെച്ചിരിക്കുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബത്തോടൊപ്പം ആണ് നവ്യ നായർ ചിത്രങ്ങൾ പങ്കുവെച്ചത്. ജയറാമും പാർവതിയും മാളവികയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് നവ്യ നായർ പങ്കുവെച്ചത്. കഴിഞ്ഞദിവസം കല്യാൺ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷങ്ങളുടെ ചടങ്ങിനായായിരുന്നു മലയാളി പ്രേക്ഷകരുടെ ഈ പ്രിയ താരങ്ങൾ ഒത്തുകൂടിയത്. എന്റെ പ്രിയപ്പെട്ട അശ്വതി ചേച്ചിക്കും ജയറാമേട്ടനും ഒപ്പം എന്ന് പറഞ്ഞുകൊണ്ടാണ് നവ്യ നായർ ചിത്രങ്ങൾ പങ്കുവെച്ചത്. ഒപ്പം മാളവികയോടൊപ്പം ഉള്ള ചിത്രങ്ങളും നവ്യ പങ്കുവെച്ചിട്ടുണ്ട്.

നീ എത്ര ജനുവിൻ ആണ് എന്ന് പറഞ്ഞുകൊണ്ടാണ് ചക്കിയുമൊത്തുള്ള ചിത്രങ്ങൾ നവ്യ പങ്കുവെച്ചത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഒരുപാട് താരങ്ങൾ പങ്കെടുത്ത ചടങ്ങായിരുന്നു കഴിഞ്ഞദിവസം കല്യാൺ സംഘടിപ്പിച്ചത്. ഇവർക്ക് പുറമേ തെന്നിന്ത്യയുടെ സൂപ്പർ താരങ്ങളായ മാധവനും പ്രഭുവും എല്ലാം ഉണ്ടായിരുന്നു. ഇവർക്കൊപ്പം ഉള്ള ചിത്രങ്ങളും നവ്യ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. പ്രേക്ഷകരുടെ പ്രിയ താരങ്ങളെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷത്തിലാണ് ആരാധകർ.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *