സർജറിക്ക് ശേഷം ഉള്ള ആദ്യത്തെ ആഘോഷം കളറാക്കി താര കല്യാൺ!!! ആട്ടവും പാട്ടുമായി താരകുടുംബം.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് സൗഭാഗ്യയുടേത്. സൗഭാഗ്യയും അമ്മ താരാ കല്യാണും അമ്മുമ്മയും സൗഭാഗ്യയുടെ ഭർത്താവ് അർജുനും മകൾ സുദർശനയും എല്ലാം മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളാണ്. നൃത്തവും അഭിനയവും എല്ലാം കൊണ്ടും നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ കുടുംബം ഇവരുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്.

   

ഇവരുടെ യൂട്യൂബ് ചാനൽ വഴിയാണ് കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ഇവർ പങ്കുവെക്കാറ്. നിരവധി ആരാധകരാണ് ഇവരുടെ ഓരോ വീഡിയോക്കും ഉള്ളത്. എല്ലാ ആഘോഷങ്ങളും വീട്ടിൽ തന്നെ ആഘോഷമാക്കുന്ന കുടുംബമാണ് ഇവരുടെത് അതുകൊണ്ടുതന്നെ ഏതൊരു ആഘോഷത്തിനും ഇവർ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ഇരുകയ്യും നീട്ടി ആണ് മലയാളി പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ അമ്മ താരാ കല്യാണിന്റെ സർജറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഷ്യൽ മീഡിയ വഴി ഇവർ പറഞ്ഞിരുന്നു. ഇപ്പോൾ സർജറിക്ക് ശേഷം പതിയെ പഴയതു പോലെ തിരിച്ചു വരികയാണ് താരാ കല്യാൺ. നവരാത്രി ആഘോഷങ്ങൾ വളരെ മനോഹരമായി ആഘോഷിച്ച ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവെച്ചത്. വളരെ സുന്ദരി ആയിട്ടാണ് സൗഭാഗ്യയും സുധ മോളും ഒരുങ്ങിയിരിക്കുന്നത്.

ആട്ടവും പാട്ടും ആയി വളരെ മനോഹരമായി തന്നെ ആണ് സർജറിക്കു ശേഷം ഉള്ള ആദ്യത്തെ ആഘോഷം കളറാക്കിയത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. വളരെ സന്തോഷത്തോടെ കുടുംബം മുഴുവൻ ആഘോഷിച്ച ചടങ്ങ് ആയിരുന്നു ഇത്. സുന്ദരി കുട്ടി ആയ സുധമോളെയും ഈ ചിത്രങ്ങളിൽ കാണാം. വലിയ കമ്മലും മാലയും ഒക്കെ ഇട്ടാണ് സൗഭാഗ്യ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *