ഈ കൊച്ചുസുന്ദരിയെ പിടികിട്ടിയോ..? ഇന്ന് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഇത്.

വരനെ ആവശ്യമുണ്ട്എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഇന്ന് മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളായി മാറിയ താരമാണ് കല്യാണി പ്രിയദർശൻ. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും മലയാളികളുടെ പ്രിയപ്പെട്ട നടി ലിസിയുടെയും മകളാണ് കല്യാണി. 2017ലാണ് കല്യാണി ആദ്യമായി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.

   

ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചു. പിന്നീട് 2020ൽ ആണ് മലയാള സിനിമയിലേക്ക് കല്യാണി എത്തുന്നത്. ദുൽഖറിന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്.

ഇന്ന് സിനിമ രംഗത്ത് തന്നെ നായികമാരിൽ വിലയേറിയ താരം ആണ് കല്യാണി പ്രിയദർശൻ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന അച്ഛൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവിനോടൊപ്പം ഒരു ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് ഇരുവരും ജോടികൾ ആയി എത്തിയ ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം വലിയ വിജയം ആയിരുന്നു. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ഉള്ളത്. ഇപ്പോൾ ഒടുവിൽ പുറത്തിറങ്ങിയ തല്ലുമാല എന്ന ചിത്രവും വൻ വിജയമാണ്. ഇതിലെ കല്യാണിയുടെ വേഷം വലിയ കയ്യടികളാണ് നേടുന്നത്.

നിലവിൽ ഒരുപാട് ആരാധകർ ഉള്ള താരമാണ് കല്യാണി പ്രിയദർശൻ. ബ്രോ ഡാഡി എന്ന ചിത്രത്തിൽ താരത്തിന്റെ കഥാപാത്രം ഒരുപാട് കയ്യടികൾ നേടിയിരുന്നു. ഇനിയും ഒരുപാട് സിനിമകൾ ആണ് കല്യാണിയുടെ പുറത്തിറങ്ങാൻ ഉള്ളത്. ഓരോ ചിത്രങ്ങൾ കഴിയും തോറും ആരാധകർ കൂടി വരികയാണ് കല്യാണിക്ക്. കല്യാണിയുടെ ഓരോ ചിത്രങ്ങൾക്കും ആയി കാത്തിരിപ്പിൽ ആണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *